ADVERTISEMENT

കൽപറ്റ ∙ കാപ്പി വിളവെടുപ്പ് മഴ മാറിയതോടെ വീണ്ടും സജീവമായി. ജില്ലയിൽ വിളവെടുപ്പ് സമയത്തോടനുബന്ധിച്ചുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും മഴ മുന്നറിയിപ്പും കർഷകരെ ആശങ്കയിലാക്കിയിരുന്നു. കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ മഴയാണെങ്കിൽ അത് വിളവെടുപ്പിനെയും തുടർന്നുള്ള സംസ്കരണത്തെയും ബാധിക്കും. 

മഴ മാറി മാനം തെളിഞ്ഞതോടെ കർഷകർക്ക് ആശ്വാസമായി. ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കാത്തതാണു ബുദ്ധിമുട്ടാകുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നാണ് ഇപ്പോൾ വിളവെടുപ്പിനായി തൊഴിലാളികളെ എത്തിക്കുന്നത്. ഒരു കിലോ പച്ച കാപ്പി വിളവെടുക്കുന്നതിനു 4.40 മുതൽ 6 രൂപ വരെയാണ് തോട്ടം ഉടമകൾ കൂലി നൽകുന്നത്.

English Summary:

Kalpetta coffee harvest resumes after rains. The labor shortage is a major concern, with farmers paying high wages to secure workers for the harvest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com