ADVERTISEMENT

വൈത്തിരി ∙ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയെ പുനരധിവസിപ്പിക്കുന്നതിന് സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ വയനാട് ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജിൽ സംഘടിപ്പിച്ച രാജ്യാന്തര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

livestock-conclave-pookode-1
പൂക്കോട് വെറ്ററിനറി കോളജിൽ നടക്കുന്ന രാജ്യാന്തര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മന്ത്രി ജെ. ചിഞ്ചുറാണി സംസാരിക്കുന്നു

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ദുരന്തം ക്ഷീര– കാർഷിക മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. നിസഹായരായ മനുഷ്യരും നിരവധി വളർത്തുമൃഗങ്ങളും ഉൾപ്പെടുന്ന ജൈവവൈവിധ്യമാണ് നഷ്ടമായത്. ഈ പ്രദേശങ്ങളുടെ പുനരധിവാസമാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. വയനാടിന് പ്രത്യേക പരിഗണ നൽകിയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ പശ്ചാത്തലത്തിൽ ലൈവ്സ്റ്റോക്ക് കോൺക്ലേവിന് അതീവ പ്രാധാന്യമുണ്ട്. പത്ത് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ക്ഷീര– കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യുകയും സാധ്യമായ പ്രതിവിധികൾ നടപ്പിലാക്കുകയും ചെയ്യും. സംരംഭകത്വ വികസന പരിപാടികളും കോൺക്ലേവിന്റെ ഭാഗമായി നടക്കും.'- മന്ത്രി പറഞ്ഞു. 

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. അനിൽ കെ.എസ്. അധ്യക്ഷത വഹിച്ചു. വെറ്ററിനറി കോളജ് സംരംഭക വിഭാഗം ഡയറക്ടർ പ്രൊഫ. ഡോ. ടി.എസ്. രാജീവ് കോൺക്ലേവിന്റെ പദ്ധതി വിശദീകരണം നടത്തി. റജിസ്ട്രാർ പ്രൊഫ. പി സുധീർ ബാബു, ഡീൻ ഡോ. മായ എസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. രാജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.വി., വെറ്ററിനറി സർവകലാശാല ഫിനാൻസ് ഓഫീസർ ദിനേശൻ എ.കെ., സർവകലാശാല മാനേജ്‌മന്റ് കൗൺസിൽ അംഗങ്ങളായ ഡോ. ബിബിൻ കെ.സി., ഡോ. ദിനേശ് പി.ടി., സന്തോഷ് സി.ആർ., അഭിരാം പി. തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Wayanad landslide rehabilitation is a top priority for the Kerala government. Minister J. Chinjuraani announced a comprehensive plan to aid affected individuals and animals, highlighting the International Livestock Conclave's role in sector recovery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com