നടവയൽ ഹോളിക്രോസ് തീർഥാടന ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ തിരുനാൾ 24 മുതൽ
Mail This Article
നടവയൽ ∙ സിറോ മലബാർ സഭയുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുനാൾ 24 മുതൽ 2025 ജനുവരി ഒന്നുവരെ. 24ന് വൈകിട്ട് 7ന് ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം കൊടിയേറ്റ് കർമം നിർവഹിക്കും. രാവിലെ 6 ന് ജപമാല, തുടർന്ന് കുർബാന, നൊവേന. 11 ന് കുരിശിന്റെ വഴി, കുർബാന. രാത്രി 7 ന് തിരുപ്പിറവി തിരുക്കർമ്മങ്ങൾ. 25 ന് രാവിലെ ആറിനും 11.30നും കുർബാന.
26 മുതൽ മുതൽ 31 വരെ രാവിലെ 6 ന് ജപമാല. 6.15, 11, വൈകിട്ട് 4.30 കുർബാന, നൊവേന. 11 ന് കുരിശിന്റെ വഴി.
29 ന് രാവിലെ 10ന് ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി വർഷാരംഭത്തിന് മണ്ഡ്യ രൂപത ബിഷപ് മാർ. സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ തുടക്കം കുറിക്കും. 7.30 ന് സാംസ്കാരിക സമ്മേളനം ചെറുപുഷ്പ മിഷൻ ലീഗ് നാഷണൽ ഡയറക്ടർ ഫാ.ടോമി മറ്റം ഉദ്ഘാടനം ചെയ്യും. തുടർന്ന് സൺഡേ സ്കൂൾ, ഭക്തസംഘടനാ വാർഷികവും കലാ പരിപാടികളും നടക്കും.
30 ന് വൈകിട്ട് 4.30ന് നടക്കുന്ന കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം മണിമൂളി റീജിയൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. പ്രിൻസ് തെക്കേതിൽ മുഖ്യകാർമികത്വം വഹിക്കും. 7.30 നാടകം: ‘നസ്രത്തിലെ കന്യക’.
31ന് വൈകിട്ട് 4.30ന് ഫാ.സോണി വടയാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന. 6.30ന് ലദീഞ്ഞ്. 7 ന് ഉണ്ണിമിശിഹായുടെ നഗരപ്രദക്ഷിണം. തുടർന്ന് വാഴ്‌വ്, ദിവ്യകാരുണ്യ ആശീർവാദം, ആകാശവിസ്മയം, മേളക്കാഴ്ച്ച. തുടർന്ന് വർഷാവസാന പ്രാർത്ഥന, വർഷാരംഭ പ്രാർഥന.
പ്രധാന തിരുനാൾ ദിനമായ ജനുവരി ഒന്നിന് പുലർച്ചെ 12ന് കുർബാന. രാവിലെ 6 ന് ജപമാല, കുർബാന, നൊവേന.