ജലവിതരണം നിലച്ചു; ശുദ്ധജലത്തിനായി നെട്ടോട്ടം
Mail This Article
×
മുള്ളൻകൊല്ലി ∙ കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ് ലൈൻ തകരാർമൂലം മേഖലയിൽ ശുദ്ധജല വിതരണം പൂർണമായി നിലച്ചു. വെള്ളംവേണ്ടവർ ദൂരസ്ഥലങ്ങളിൽ പോകുകയാണ്. അല്ലാത്തവർ ടാങ്കറുകളെ ആശ്രയിക്കുന്നു. ക്രിസ്മസ് ആഘോഷ സമയത്ത് വെള്ളമില്ലാത്തത് ആളുകളെ പ്രതിസന്ധിയിലാക്കി.
22 വരെ ജലവിതരണം മുടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ഈ അറിയിപ്പ് നൽകിയത്. എന്നാൽ ജലവിതരണം ദിവസങ്ങൾക്കു മുൻപേ നിലച്ചിരുന്നു.പുൽപള്ളി, പാടിച്ചിറ എന്നിവിടങ്ങളിലെ സംഭരണികളിലേക്കുള്ള പ്രധാന പൈപ് ലൈനാണ് തകരാറിലായത്. സങ്കീർണമായ പ്രശ്നമാണെന്നും പരിഹരിക്കാൻ ദിവസങ്ങളെടുക്കുമെന്നും പറയുന്നു. സ്വന്തമായി കിണറില്ലാത്തവരും വാടകവീടുകളിൽ കഴിയുന്നവരുമാണ് ജലക്ഷാമത്തിന്റെ ഇരകൾ.
English Summary:
Mullankolli's water supply is completely cut off due to a Kabani pipeline failure. This water crisis, particularly acute during the Christmas season, has left residents struggling to access clean drinking water.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.