ADVERTISEMENT

കൽപറ്റ ∙ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിലേക്ക് നാളെ വരെ പരാതികൾ നൽകാം. പരാതികൾ താലൂക്ക് ഓഫിസുകൾ മുഖേനയും അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായും നൽകാം.

ഭൂമി സംബന്ധമായ വിഷയങ്ങൾ, പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങൾ, വഴി തടസ്സപ്പെടുത്തൽ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, കെട്ടിട നമ്പർ, നികുതി, വയോജന സംരക്ഷണം, പട്ടിക വിഭാഗക്കാരുടെ വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ, ശാരീരിക-ബുദ്ധി-മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷൻകാർഡ്, കാർഷിക വിളകളുടെ സംഭരണം, വിതരണം, 

വിള ഇൻഷൂറൻസ്, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ട പരിഹാരം തുടങ്ങിയ വിഷയങ്ങളിലെ പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. 28ന് വൈത്തിരി താലൂക്കിലും ജനുവരി 3ന് ബത്തേരിയിലും ജനുവരി 4ന് മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും അദാലത്തുകൾ നടക്കും.

English Summary:

karuthalum kaithangum grievance redressal adalath is accepting complaints until tomorrow. Complaints can be submitted through taluk offices or online via Akshaya centers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com