വയനാട് ജില്ലയിൽ ഇന്ന് (22-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
സീനിയോറിറ്റി ലിസ്റ്റ്: കൽപറ്റ ∙ ജില്ലയിലെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഓഫിസ് മേധാവികൾ ലിസ്റ്റ് ഓഫിസുകളിൽ പരസ്യപ്പെടുത്തി ജീവനക്കാർക്കു പരിശോധിക്കാൻ അവസരം നൽകണം. ലിസ്റ്റ് സംബന്ധിച്ച് ജീവനക്കാർക്ക് ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഓഫിസ് മേധാവിക്ക് 15 ദിവസത്തിന് അകം അപേക്ഷ നൽകണം.
അപേക്ഷാ തീയതി നീട്ടി
കൽപറ്റ ∙ സമഗ്ര ശിക്ഷാ കേരളം സ്റ്റാഴ്സ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിലേക്കുള്ള സ്‌കിൽ ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ ദീർഘിപ്പിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും സമഗ്ര ശിക്ഷാ കേരളയുടെ https://ssakerala.in ൽ ലഭിക്കും. 04936 203338.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 9747 680868.