ADVERTISEMENT

പനമരം ∙ ടൗണിൽ പഴയ നടവയൽ റോഡിൽ പാർക്കിങ് തോന്നിയപോലെ ആയതോടെ ഗതാഗത തടസ്സം പതിവാകുന്നു. ടൗണിലെത്തുന്നവർ പാതയോരത്ത് വാഹനങ്ങൾ അലക്ഷ്യമായി തലങ്ങും വിലങ്ങും നിർത്തിയിടുന്നതും ടൗണിൽ ഓട്ടോറിക്ഷകളുടെ എണ്ണം കൂടുമ്പോൾ ഈ റോഡിലേക്ക് പാർക്കിങ് നീളുന്നതും ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. അനധികൃത പാർക്കിങ് മൂലം ചാലിൽ ഭാഗത്തേക്കു പോകണമെങ്കിൽ വഴിയിൽ വാഹനം നിർത്തിയിടുന്നവരുടെ കാലുപിടിക്കേണ്ട അവസ്ഥയാണ്.

പനമരം - ബീനാച്ചി റോഡിലെ ചെറിയ പാലം പണി നടക്കുന്നതിനാൽ പഴയ നടവയൽ റോഡ് അടച്ചതോടെ ചാലിൽ ഭാഗത്തുള്ളവർക്ക് ടൗണിൽ എത്താൻ ഇതല്ലാതെ മറ്റൊരു വഴിയില്ല. മാനന്തവാടി - കൽപറ്റ സംസ്ഥാന പാതയിലേക്ക് കയറുന്ന ടൗണിലെ ഈ വീതി കുറഞ്ഞ റോഡിന്റെ തുടക്ക ഭാഗത്ത് തന്നെ വാഹനങ്ങൾ നിർത്തിയിടുന്നതു മൂലം വാഹനങ്ങൾ പ്രധാന റോഡിൽ നിന്ന് ചാലിൽ ഭാഗത്തെ റോഡിലേക്ക് തിരിക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ മിനിറ്റുകളോളം എടുക്കും.

English Summary:

Panamaram traffic congestion is caused by illegal parking on Nadavayal road. The problem is worsened by the closure of a nearby bridge and a high number of auto-rickshaws.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com