ചൂരല്‍മല ടൗണ്‍ഷിപ് പദ്ധതി: ഡോ. ജെ.ഒ.അരുണ്‍ സ്‌പെഷല്‍ ഓഫിസര്‍
Mail This Article
×
കൽപറ്റ∙ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷല്‍ ഓഫിസറായി (വയനാട് ടൗണ്‍ഷിപ്പ് - പ്രിലിമിനറി വര്‍ക്ക്‌സ്) ഡോ. ജെ.ഒ.അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ മലപ്പുറം എന്‍എച്ച്–966 (ഗ്രീന്‍ഫീല്‍ഡ്) എല്‍എ ഡെപ്യൂട്ടി കലക്ടറാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള നെടുമ്പാല എസ്റ്റേറ്റിലെയും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെയും സ്ഥലം പൊസഷന്‍ ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കാനും ഒക്ടോബര്‍ 10ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
English Summary:
Wayanad landslide rehabilitation efforts receive a boost with the appointment of Dr. J.O. Arun as Special Officer. The Kerala government is actively pursuing land acquisition for the construction of a model township to house those affected by the tragedy.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.