ADVERTISEMENT

കൽപറ്റ ∙ പുതുവർഷത്തെ നഗര സൗന്ദര്യത്തോടെയും വൃത്തിയോടെയും സ്വീകരിക്കുന്നതിനായി കൽപറ്റ നഗരസഭയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മെഗാ ക്ലീനിങ് ഡ്രൈവ് നടത്തി.നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു. മെഗാ ക്യാംപെയ്നിനു നഗരസഭയുടെ ശുചിത്വ ബ്രാൻഡ് അംബാസഡർ നടൻ അബുസലീം, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ എ.പി.മുസ്തഫ, രാജാറാണി, സി.കെ.ശിവരാമൻ, നഗരസഭ കൗൺസിലർമാരായ കെ.അജിത, ആയിഷാ പള്ളിയാൽ, എം.കെ.ഷിബു, പി.അബ്ദുല്ല, റൈഹാനത്ത് വടക്കേതിൽ, സി.ഹംസ, കെ.കെ.വത്സല എന്നിവർ നേതൃത്വം നൽകി.വ്യാപാരി വ്യവസായി, വിവിധ സന്നദ്ധ കൂട്ടായ്മകൾ, സംഘടനകൾ എന്നിവരും നഗരസഭ ജീവനക്കാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

English Summary:

Kalpetta Municipality's mega cleaning drive welcomed the new year with enhanced urban cleanliness. Actor Abu Salim and other officials led the initiative, involving public participation for a cleaner Kalpetta.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com