കറുപ്പിനോടുള്ള അയിത്തം തുറന്നുകാട്ടി നാടകത്തിൽ ഒന്നാമത്
Mail This Article
×
മാനന്തവാടി ∙ കറുപ്പു നിറത്തോടുള്ള സമൂഹത്തിന്റെ വിവേചനം തുറന്നു കാട്ടി സീനിയർ നാടക മത്സരത്തിൽ ഒന്നാമെത്തി തിരുവനന്തപുരം കട്ടേല ഡോ:അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂൾ.‘കറുപ്പ് ’ എന്ന നാടകമാണ് അരങ്ങിലെത്തിച്ചത്.1950 ൽ കറുത്ത വർഗക്കാരിയായതിനാൽ ചികിത്സ കിട്ടാതെ മരിച്ച ഹെനൻറിയേറ്റ ലാക്സിന്റെ കാൻസർ കോശങ്ങൾ പിന്നീട് ലോകമെമ്പാടുമുള്ള കോശ ഗവേഷണത്തിൽ ഒഴിച്ചു കൂടാനാവത്ത "ഹീ ലാ "" കോശങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന കാര്യം നാടകത്തിൽ ചൂണ്ടികാണിക്കുന്നു.പരവൂർ അഭിലാഷിന്റെ സംവിധാനത്തിൽ 12 ദിവസം കൊണ്ട് പരിശീലനം പൂർത്തിയാക്കിയാണ് വിദ്യാർഥികൾ മത്സരത്തിനെത്തിയത്.അഞ്ജന ലാവണ്യ, അനുപ്രിയ, അതുല്യ, വിഗ്നേശ്വര, ആദിത്യ, ഗംഗ ശിവകാമി , വിസ്മയ, പൗർണമി എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്.
English Summary:
HeLa cells and the story of Henrietta Lacks were powerfully depicted in "Karuppu," a winning school drama. The play, staged by students of Dr. Ambedkar Memorial School in Mananthavady, highlighted the societal discrimination faced by those with dark skin.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.