വയനാട് ജില്ലയിൽ ഇന്ന് (31-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത നിയന്ത്രണം
അമ്പലവയൽ ∙ അമ്പുകുത്തി–കരടിപ്പാറ–കോട്ടൂർ റോഡിൽ കലുങ്ക് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ കരടിപ്പാറ മുതൽ കല്ലേരി വരെ 2 മാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു.
അധ്യാപക നിയമനം
കാക്കവയൽ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്കു ശേഷം 2ന്.
കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 8592083201.
വടുവൻചാൽ ∙ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി മലയാളം അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 10 ന് സ്കൂൾ ഓഫിസിൽ നടക്കും.
ബീനാച്ചി ∙ ഗവ. ഹൈസ്കൂളിൽ ജൂനിയർ അറബിക് (എൽപി) തസ്തികയിലേക്ക് അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മൂന്നിന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഒാഫിസിൽ നടക്കും.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5.30: ആലഞ്ചേരി, മാങ്ങോട്, മയിലാടുംകുന്ന്.