ADVERTISEMENT

ഗൂഡല്ലൂർ ∙ പാടന്തുറയിലെ കറക്കപാളിയിൽ 6 ആടുകളെ പുലി കടിച്ചു കൊന്നു. കർഷകനായ രാമുണ്ണിയുടെ ആടുകളെയാണ് പുലി പിടിച്ചത്. വീടിനു സമീപത്തുള്ള ആട്ടിൻ കൂട്ടിൽ കയറിയ പുലി 6 ആടുകളെ കൊന്ന് കൂട്ടിന് പുറത്തിട്ടു. ഇതിൽ ഒരു ആടിന്റെ ജഡവുമായി പുലി പോയി. രാവിലെയാണ് സംഭവം രാമുണ്ണി അറിയുന്നത്. ഒരാഴ്ച മുൻപ് മാണിക്കല്ലാടിയിൽ മുരളിയുടെ ആടിനെ പുലി കൊന്നിരുന്നു. തിരുവള്ളുവർ നഗറിൽ കമലയുടെ ആടിനെയും പുലി കടിച്ചു കൊന്നിരുന്നു. ഈ പ്രദേശത്ത് പുലി ശല്യം രൂക്ഷമായിരിക്കുകയാണ്.

English Summary:

Leopard attacks in Gudalur are causing significant losses for local farmers. Six goats were killed in one incident alone, highlighting the increasing threat of wildlife conflict in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com