ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്ച; താപനില പൂജ്യത്തിൽ: സഞ്ചാരികൾ എത്തിത്തുടങ്ങി
Mail This Article
×
ഊട്ടി ∙ വൈകിയാണെങ്കിലും എത്തിയ കനത്ത മഞ്ഞുവീഴ്ച കാരണം ഊട്ടിയിൽ അതിശൈത്യം തുടരുന്നു. ഗൂഡല്ലൂർ റോഡിലെ തലക്കുന്ത, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തും സമീപമുള്ള കുതിരപ്പന്തയ മൈതാനി, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിലും ഇന്നലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 2.4 ഡിഗ്രിയാണ്. മഞ്ഞുവീഴ്ച തുടരുന്നതു കാർഷിക മേഖലയ്ക്കു തിരിച്ചടിയാണ്. പുല്ലു കരിഞ്ഞു പോകുന്നതു കാരണം കന്നുകാലികൾക്കു ഭക്ഷണക്ഷാമമുണ്ട്. മഞ്ഞുവീഴ്ചയിൽ തേയിലച്ചെടികളും നശിക്കുന്നതു സാധാരണയാണ്. മഞ്ഞുവീഴ്ച കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി.
English Summary:
Ooty snowfall blankets the hill station in extreme cold, creating a stunning winter scene. Freezing temperatures and heavy snowfall have impacted several areas surrounding Ooty.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.