ADVERTISEMENT

നടവയൽ∙ കൃഷിയിടങ്ങളിൽ നിന്നു കാപ്പിച്ചെടിയുടെ കൊമ്പുകൾ ഒടിച്ചു കൊണ്ടുപോയുള്ള കാപ്പിക്കുരു മോഷണം വ്യാപകമാകുന്നു.പച്ച കാപ്പിക്കുരുവിന് അടക്കം വില ഉയർന്നതോടെയാണ് മോഷ്ടാക്കൾ തോട്ടങ്ങളിൽ നിന്നു മോഷണം നടത്തുന്നത്. ജില്ലയിൽ ഇതിനോടകം പല കർഷകർക്കും വൻ നഷ്ടം ഉണ്ടായതായി ഉടമകൾ പറയുന്നു. കഴിഞ്ഞദിവസം നെയ്ക്കുപ്പ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന കാക്കോടൻ ബ്ലോക്കിൽ ഏങ്ങപ്പള്ളി മാത്യു ജോസഫിന്റെ കൃഷിയിടത്തിൽ നിന്നു മാത്രം ഇത്തരത്തിൽ 2 ക്വിന്റലോളം കാപ്പിക്കുരുവാണ് നഷ്ടപ്പെട്ടത്.

നടവയൽ കാക്കോടൻ ബ്ലോക്കിൽ ഏങ്ങപ്പള്ളി മാത്യു ജോസഫിന്റെ കൃഷിയിടത്തിലെ കാപ്പിച്ചെടിയുടെ ശിഖരങ്ങൾ ഒടിച്ചുകൊണ്ടു പോയ നിലയിൽ.
നടവയൽ കാക്കോടൻ ബ്ലോക്കിൽ ഏങ്ങപ്പള്ളി മാത്യു ജോസഫിന്റെ കൃഷിയിടത്തിലെ കാപ്പിച്ചെടിയുടെ ശിഖരങ്ങൾ ഒടിച്ചുകൊണ്ടു പോയ നിലയിൽ.

നൂറുകണക്കിന് കാപ്പിച്ചെടികൾ ഒടിച്ചുകളഞ്ഞു കാപ്പിക്കുരു മോഷ്ടിച്ചതോടെ ഉടമ കേണിച്ചിറ പൊലീസിൽ പരാതി നൽകി.കുറെ നാളുകളായി നടവയൽ പ്രദേശത്ത് കാർഷികോൽപന്നങ്ങൾ വ്യാപകമായി മോഷണം പോകുന്നുണ്ട്. പച്ച കാപ്പിക്കുരുവിന് പുറമേ വീട്ടുമുറ്റത്തും ടെറസിലും ഉണക്കാനിടുന്ന കാർഷികോൽപന്നങ്ങളും മോഷണം പോകുന്നു. ഉണക്കാനിട്ട ശേഷം വൈകിട്ട് വാരിയെടുത്ത് ചാക്കിലാക്കി വീടിനു സമീപം സൂക്ഷിച്ചിരുന്ന കാപ്പിക്കുരു ചാക്കോടെ മോഷ്ടാക്കൾ കൊണ്ടുപോയ സംഭവവുമുണ്ട്. കാപ്പി മോഷണം നടത്തുന്നവരെയും കർഷകരിൽ നിന്നല്ലാതെ കാപ്പി എടുക്കുന്ന കച്ചവടക്കാരെയും പിടികൂടുന്നതിന് വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Nadavayal, Kerala, is surging due to increased green coffee bean prices. Farmers are facing significant losses, leading to calls for increased police action against thieves and those purchasing stolen goods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com