ADVERTISEMENT

കോയമ്പത്തൂർ∙ ഇന്ത്യൻ അഡൽട്ട് എജ്യുക്കേഷൻ അസോസിയേഷന്റെ (ഐഎഇഎ ) നേതൃത്വത്തിൽ 64-ാമത് ഓൾ ഇന്ത്യ അഡൽട്ട് എജ്യുക്കേഷൻ കോൺഫറൻസിന് കോയമ്പത്തൂർ  അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ തുടക്കമായി. തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദരരാജൻ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിവർത്തനത്തിനുള്ള വലിയൊരു മാർഗമാണ് തുറന്നതെന്ന് ഡോ.തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. 

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുതകും വിധത്തിലുള്ള പാഠ്യപദ്ധതി നൈപുണ്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ളതാണ്. വൈദഗ്ധ്യം നേടുന്നു എന്നതിനൊപ്പം തന്നെ സമൂഹത്തിനായി ഇവ പ്രയോജനപ്പെടുത്തുന്നു എന്നതും വിദ്യാഭ്യാസത്തിൽ വളരെ പ്രധാനമാണ്. തൊഴിലന്വേഷിക്കുന്നതിനു മാത്രമല്ല, തൊഴിൽ ദാതാക്കളാക്കാനും അവരെ പ്രാപ്തരാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ സ്വാമി അജാമൃതാനന്ദപുരി ഗവർണർക്ക് ഉപഹാരം സമ്മാനിച്ചു. അമൃത വിശ്വവിദ്യാപീഠം എൻജിനീയറിങ് ഡീൻ ഡോ.ശശാങ്കൻ രാമനാഥൻ, സ്‌കൂൾ ഓഫ് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ് ഡീൻ ഡോ.ഭവാനി റാവു, ഇന്ത്യൻ അഡൽട്ട് എജ്യുക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. എൽ.രാജ, അസോസിയേഷൻ ഉപദേഷ്ടാവ് കെ.സി.ചൗധരി, കോയമ്പത്തൂർ ശാന്തി ആശ്രമം പ്രസിഡന്റ് ഡോ.വിനു അരാം, ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈഫ് ലോങ് ലേണിങ് ആൻഡ് എക്‌സ്‌റ്റെൻഷൻ വിഭാഗം മേധാവി ഡോ. ആർ.വെങ്കട്ടരവി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

‘ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ 3 ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, കോയമ്പത്തൂർ ശാന്തി ആശ്രമം എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ അഡൽട്ട് എജ്യുക്കേഷൻ അസോസിയേഷനും അമൃത വിശ്വവിദ്യാപീഠവും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനം 15ന് സമാപിക്കും.

Content Summary:

Telangana Governor Inaugurates 64th All India Adult Education Conference at Amrita University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com