ADVERTISEMENT

ഭാവിയിൽ ഏറെ തൊഴിലവസരങ്ങൾക്കു വഴിയൊരുക്കുന്ന മേഖലയാണ് എഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. എഐയുടെ നിരവധി തൊഴിൽ മേഖലകളിൽ മാറ്റം വരും. സേവന മേഖലയിലാകും ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് സാധ്യതകൾ ഉപയോഗിച്ചുള്ള കൂടുതൽ തൊഴിലവസരങ്ങൾ വരാനിരിക്കുന്നത്. ഹെൽത്ത്, ടൂറിസം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ എഐ വൻതോതിൽ സ്വാധീനം ചെലുത്തും. 

ആഗോള ഐടി വമ്പൻമാരായ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലി ജൻസിൽ വൻകിട പദ്ധതികളാണു നടപ്പിലാക്കുന്നത്. ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയുടെ പ്രോജക്ടുക ളിൽ നിന്നു വിഭിന്നമായി ക്ലൗഡ് സേവനങ്ങളിലുൾപ്പെടുത്തി എഐ, സെക്യൂരിറ്റി സാങ്കേതികവിദ്യകളാണു ഗൂഗിളിന്റെ ലക്ഷ്യം. ത്രീഡി ഗെയിം ആൻഡ് ഡിസൈൻ ഡവലപ്മെന്റ് പ്ലാറ്റ്ഫോം, പബ്ലിക് ക്ലൗഡ് സേവനങ്ങൾ എന്നിവയിൽ വൻ വളർച്ചയാണു പ്രതീക്ഷിക്കുന്നത്. പബ്ലിക് ക്ലൗഡ് സേവന വിപണി 2018–ൽ 21.4% വളർച്ചയാണു പ്രതീക്ഷിക്കുന്നത്. 

വൻമാറ്റങ്ങളാണ് അനുദിനമെന്നോണം ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചർ രംഗത്തു ഡേറ്റാ സെന്ററുകൾ, ഫൈബർ ഒപ്റ്റിക് സബ്മറൈൻ കേബിൾസ്, ഹൈപ്പർ ഫാസ്റ്റ് മെഷീൻ ടു മെഷീൻ ഇന്റർ കണക്ട്സ് എന്നീ ആധുനിക സൗകര്യങ്ങൾ വിപുലപ്പെട്ടു വരുന്നു. സാമ്പത്തിക സേവന മേഖലയിൽ സിസ്കോയുമായി ചേർന്നു ഹൈബ്രിഡ് ക്ലൗ‍ഡും ഉടൻ പ്രവർത്തന ക്ഷമമാകും. ഹെൽത്ത് കെയർ മെഷീൻ ലേണിങ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് ആരംഭിക്കുന്നത്. 

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മെഡിക്കൽ ടൂറിസം രംഗം അടുത്ത വർഷത്തോടെ വൻ വളർച്ച കൈവരിക്കും. ഗുണമേന്മയും ചെലവു കുറഞ്ഞതുമായ സേവനങ്ങളാണ് വിദേശീ യരെ ഇന്ത്യയിലേക്കാകർഷിച്ചിരുന്നത്. അമേരിക്കയിൽ കാർഡിയോ വാസ്കുലാർ ശസ്ത്രക്രിയയ്ക്ക് 80 ലക്ഷം രൂപയോളം ചെലവ് വരുമ്പോൾ ഇന്ത്യയിലെ ചെലവ് 45 ലക്ഷം രൂപ മാത്രമാണ്. രാജ്യത്തു ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളാണു മെഡിക്കൽ ടൂറിസം രംഗത്തു ശ്രദ്ധേയമാകുന്നത്.

സിലിക്കൺ വാലി കേന്ദ്രമായുള്ള ഉഡാസിറ്റി എന്ന എജ്യു ക്കേഷൻ ആൻഡ് ലേണിങ് പ്ലാറ്റ്ഫോം നിരവധി ഇ–കൊമേഴ്സ് കമ്പനികളുമായി ചേർന്ന് മെഷീൻ ലേണിങ്, ഡീപ്പ് ലേണിങ്, എഐ കോഴ്സുകൾ നടത്തി വരുന്നു. ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും കോഴ്സുകളുണ്ട്. കംപ്യൂട്ടർ പ്രാവീണ്യമുള്ളവർക്കു മാത്രമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനത്തിൽ ശോഭിക്കാനാകൂ. പ്ലസ്ടു ഫിസി ക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കിയവർക്ക്  ബിടെക്, ബിസിഎ, ബിഎസ്‍സി കംപ്യൂട്ടർ സയൻസ് പഠനത്തിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലി ജൻസിൽ സ്പെഷലൈസേഷനു സൗകര്യമുണ്ട്. ബിരുദാന ന്തര തലത്തിൽ എംഎസ്, എംടെക് പ്രോഗ്രാമുകൾക്കും അവസരം ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ ക്കു പ്രതിമാസം 3 ലക്ഷം രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. 

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മുംബൈ, ഖരഗ്പൂർ, ഹൈദരാബാദ്, മദ്രാസ് എന്നിവിടങ്ങ ളിലെ ഐഐടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ബി.ടെക്, ബിഇ, ബിഎസ്‍സി, എംസിഎ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമു കൾക്ക് ചേരാം. 

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർ ണിയ, ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ന്യൂജഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാർണിജെ മിലൻ യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഗ്രാജുവേറ്റ് പ്രോഗ്രാമുക ളുണ്ട്. യുകെയിലെ ഗ്ലാസ്ഗോ, നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സിഡ്നി യൂണിവേഴ്സിറ്റി, എന്നിവിട ങ്ങളിൽ ഗ്രാജുവേറ്റ് ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. അമേരി ക്കയിൽ ഗ്രാജുവേറ്റ് പഠനത്തിന് ജിആർഇ ജനറൽ ടെസ്റ്റും ടോഫലും മികച്ച സ്കോറോടു കൂടി പൂർത്തിയാക്കണം. മറ്റു രാജ്യങ്ങളിൽ ഐഇഎൽറ്റിഎസ് 9 ൽ 7 ബാന്‍ഡോടു കൂടി പൂർത്തിയാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com