ADVERTISEMENT

ജിയോളജിയിലെ പഠനാവസരങ്ങളെ ക്കുറിച്ച്അറിയാൻ ആഗ്രഹിക്കുന്നു. ബിഎസ്‌സി ജിയോളജിക്കു ചേരാൻ പ്ലസ്ടു സയൻസ് നിർബന്ധമാണോ?
ഇഷാനി

ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയുടെ ഭൗതികഘടന, പദാർഥങ്ങളുടെ പ്രത്യേകതകൾ, ഭൂഗർഭ ജല ഉറവിടങ്ങൾ, എണ്ണ- പ്രകൃതിവാതക നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ജിയോളജിസ്റ്റിന്റെ പഠനപരിധിയിൽ വരും.

മറൈൻ ജിയോളജി, ജിയോകെമിസ്ട്രി, ജിയോഫിസിക്സ്, മിനറോളജി, ഹിസ്റ്റോറിക്കൽ ജിയോളജി, എൻജിനീയറിങ് ജിയോളജി എന്നിങ്ങനെ വിവിധ ശാഖകളുണ്ട്. പ്ലസ്ടുവിനു സയൻസ് പഠിച്ചവർക്കു ഡിഗ്രിക്കു ചേരാം.

കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ:
∙ ബിഎസ്‌സിയും എംഎസ്‌സിയും: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, പൊന്നാനി എംഇഎസ്, കാസർകോട് ഗവ. കോളജ്.

∙ ബിഎസ്‌സി: ചെമ്പഴന്തി എസ്എൻ, വർക്കല എസ്എൻ, കോഴിക്കോട് എഡബ്ല്യുഎച്ച്, കോട്ടയം നാട്ടകം ഗവ. കോളജ്, കോട്ടയം അമലഗിരി ബികെ, ചങ്ങനാശേരി ക്രിസ്തുജ്യോതി.

കൊച്ചി സർവകലാശാലയിൽ മറൈൻ ജിയോളജി , ജിയോഫിസിക്സ് എന്നിവയിൽ എംഎസ്‌സിയുണ്ട്. തിരുവനന്തപുരം ഐഐഎസ്ടിയിൽ എംടെക് ജിയോ ഇൻഫർമാറ്റിക്സ്, കൊച്ചി കുഫോസിൽ എംഎസ്‌സി റിമോട്ട് സെൻസിങ് & ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ്, തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ജിയോസ്പേഷ്യൽ അനലിറ്റിക്സ് എന്നീ പ്രോഗ്രാമുകളുമുണ്ട്.

കേരളത്തിനു പുറത്ത് ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്, ബോംബെ / കാൻപുർ / റൂർക്കി / ഖരഗ്പുർ ഐഐടികൾ, ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ്, ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി, ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്, സൂരത്കൽ / അലഹാബാദ് / ഭോപാൽ എൻഐടികൾ, ഡൽഹി / മദ്രാസ് / അണ്ണാ / അണ്ണാമല / ബാംഗ്ലൂർ സർവകലാശാലകളിലെ പ്രോഗ്രാമുകളും ശ്രദ്ധേയം.സർക്കാർ തലത്തിലും പൊതു / സ്വകാര്യ മേഖലകളിലും മികച്ച തൊഴിലവസരങ്ങളുണ്ട്.

English Summary:

Discover Top Institutions for Geology Studies in Kerala and Beyond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com