ADVERTISEMENT

പ്ലസ്ടു കഴിഞ്ഞ് ഐഐടികളിലും ഐഐഎമ്മുകളിലും മറ്റും ചേരാവുന്ന ഓൺലൈൻ ബിരുദ പ്രോഗ്രാമുകളെക്കുറിച്ചു പറയാമോ?
ഷെറിൻ

 പ്രധാന ഓൺലൈൻ ബിരുദ പ്രോഗ്രാമുകൾ ചുവടെ:
ഐഐടി മദ്രാസ്: ബിഎസ് ഡേറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്
യോഗ്യത: പ്ലസ്ടു. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ക്വാളിഫയർ കോഴ്സും തുടർന്നുള്ള പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്കു ഫൗണ്ടേഷൻ തലത്തിലേക്കു പ്രവേശനം ലഭിക്കും. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകൾ പൂർത്തീകരിച്ചവർ ക്വാളിഫയർ ടെസ്റ്റ് എഴുതേണ്ട. വെബ്സൈറ്റ്: study.iitm.ac.in/ds/


ഐഐടി മദ്രാസ് നടത്തുന്ന ബിഎസ് ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമിനും സമാനമായ പ്രവേശന പ്രക്രിയയാണ്. പ്ലസ്ടുവിനു ഫിസിക്സ് പഠിച്ചിരിക്കണം. വെബ്സൈറ്റ്: study.iitm.ac.in/ es/

ഐഐടി ഗുവാഹത്തി: ബിഎസ്‌സി ഡേറ്റാ സയൻസ് ആൻഡ് കംപ്യൂട്ടിങ്
പ്ലസ്ടുവിനു മാത്‌സ് പഠിച്ചിരിക്കണം. അടിസ്ഥാന ഗണിതത്തിലുള്ള ഒരു ഓൺലൈൻ കോഴ്സ് പൂർത്തിയാക്കണം. ഈ കോഴ്സിലെയും 10,12 ക്ലാസുകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്സൈറ്റ്: iitg.ac.in/acad/admissions/online
(മേൽപറഞ്ഞ കോഴ്സുകൾക്കു പ്രായപരിധിയില്ല. നിശ്ചിത വിഷയങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിഎസ്‌സി യോഗ്യതകളുമായി എക്സിറ്റ് ചെയ്യാനുള്ള സാധ്യതയും ഈ പ്രോഗ്രാമുകളിലുണ്ട്).

ഐഐഎം ബാംഗ്ലൂർ: ബിബിഎ ഡിജിറ്റൽ ബിസിനസ് & ഒൻട്രപ്രനർഷിപ്
ഇക്കൊല്ലം തുടങ്ങുന്ന 3 വർഷ പ്രോഗ്രാം. ഈമാസം 15 മുതൽ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: dbe.iimb.ac.in

ഐഐഐടി കോട്ടയം: ഇന്റഗ്രേറ്റഡ് എംടെക് (ഡേറ്റാ സയൻസ് & ആർട്ടിഫിഷൽ ഇന്റലിജൻസ്) പ്ലസ്ടു/ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. അതേസമയം അക്കാദമിക് / ഇൻഡസ്ട്രി / ആർ & ഡി മേഖലകളിലൊന്നിൽ ജോലി ചെയ്യുന്ന വരായിരിക്കണം. ജെഇഇ സിലബസിലുള്ള മാത്‌സ്, ഫിസിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, വെർബൽ റീസണിങ്, കംപ്യൂട്ടർ ഫണ്ടമെന്റൽസ് എന്നീ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രവേശനപരീക്ഷയുണ്ട്. പ്ലസ്ടുവിനു മാത്‌സ് പഠിച്ചിരിക്കണം.
ആദ്യ 6 സെമസ്റ്ററുകൾ പൂർത്തിയാക്കി ബിസിഎയും 8 സെമസ്റ്ററുകൾ പൂർത്തിയാക്കി എംസിഎയും നേടി പുറത്തുപോകാൻ അവസരമുണ്ട് .12 സെമസ്റ്ററുകൾ പൂർത്തിയാക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് എംടെക് ബിരുദം ലഭിക്കും. വെബ്സൈറ്റ്: imtech.iiitkottyam.ac.in
ജോലി ചെയ്യുന്നവർക്കും മറ്റൊരു കോഴ്സ് പഠിക്കുന്നവർക്കും സമാന്തരമായി ഈ ഓൺലൈൻ പ്രോഗ്രാമുകൾക്കു ചേരാമെന്നതാണു മെച്ചം.

English Summary:

Top Online Degree Programs at IITs and IIMs After Plus Two

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com