ADVERTISEMENT

ഇന്ത്യയിലെ വിവിധ നിയമസർവകലാശാലകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് ബാച്‌ലർ ബിരുദത്തിന്റെയും, ഒരു വർഷ എൽഎൽഎം ബിരുദത്തിന്റെയും പ്രവേശനത്തിനു നടത്തുന്ന ക്ലാറ്റ് (CLAT: Common Law Admission Tests) സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ദേശീയ നിയമ സർകലാശാലകളുടെ കൺസോർഷ്യം വിജ്ഞാപനം‌ ചെയ്തു. വെബ്: www.consortiumofnlus.ac.in

ഓൺലൈൻ അപേക്ഷ 15 മുതൽ ഒക്ടോബർ 15 വരെ. ഓഫ്‌ലൈൻ പരീക്ഷ ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ. അപേക്ഷാഫീ 4000 രൂപ. പട്ടിക, ഭിന്നശേഷി, ബിപിഎൽ വിഭാഗക്കാർക്ക് 3500 രൂപ. പ്രവേശനയോഗ്യത 1. യുജി പ്രോഗ്രാം: 45% മാർക്ക് അഥവാ തുല്യഗ്രേഡോടെ 12 / തുല്യപരീക്ഷ ജയിച്ചവർക്കും, 2025 മാർച്ച് / ഏപ്രിലിൽ 12ലെ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. 2. എൽഎൽഎം: 50% എങ്കിലും മാർക്കോടെ എൽഎൽബി / തുല്യപരീക്ഷ ജയിച്ചവർക്കും, 2025 ഏപ്രിൽ / മേയ് സമയം യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കു മതി. ഫോൺ: 080–47162020; ഇ–മെയിൽ: clat@consortiumofnlus.ac.in. കൊച്ചി നുവാൽസിന്റെ വെബ്സൈറ്റ് :www.nuals.ac.in.

English Summary:

Consortium of National Law Schools Announces CLAT 2025 Schedule – Exam on December 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com