റീഹാബിലിറ്റേഷൻ കോഴ്സുകൾക്കായുള്ള പ്രവേശനപരീക്ഷ ജൂൺ 9ന്
Mail This Article
വൈകല്യങ്ങളോ, പോരായ്മകളോ ഉള്ളവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പരിശീലനം തരുന്ന 3 ദേശീയ സ്ഥാപനങ്ങളിലെ ബാച്‌ലർ ബിരുദ പ്രവേശനത്തിനു പൊതു പ്രവേശന പരീക്ഷ ജൂൺ 9ന്. തിരുവനന്തപുരവും കോഴിക്കോടുമുൾപ്പെടെ 26 കേന്ദ്രങ്ങൾ. ഓൺലൈൻ അപേക്ഷ മേയ് 24 വരെ.
പ്രവേശന യോഗ്യത
- കൊൽക്കത്ത കേന്ദ്രം:
1. ബിപിഒ (ബാച്‍ലർ ഓഫ് പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്) : 12 ൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അഥവാ ബയോളജി, ഫിസിക്സ്, കെമിസ്ട്രിക്ക് 50% മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി.
2. ബിപിടി (ബാച്‍ലർ ഓഫ് ഫിസിയോതെറപ്പി) : 12 ൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രിക്ക് 50% മാർക്ക് വേണം.
3. ബിഒടി (ബാച്‍ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി) : യോഗ്യത ബിപിടിയുടേതു തന്നെ.
- ഒഡീഷ കേന്ദ്രം:
.പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 40%, 45% മാർക്ക് മതി എന്ന വ്യത്യാസമുണ്ട്
- ചെന്നൈ കേന്ദ്രം:
മിനിമം മാർക്ക് നിബന്ധനയില്ല. ബിപിടിക്ക് മാത്‌സുകാരെ എടുക്കില്ല.
ജനന തീയതി 1999 ജനുവരി ഒന്നിനു മുൻപോ 2002 ഡിസംബർ 31നു ശേഷമോ ആകരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സ് വരെ കൂടുതലാകാം.
4 വർഷത്തെ പഠനവും 6 മാസത്തെ ഇന്റേൺഷിപ്പും. എൻട്രൻസ് പരീക്ഷയുടെ ചുമതല: The Chairman, CET-2019, National Institute for Locomotor Disabilities, BT Road, Bonhooghly, Kolkata- 700 090; ഫോൺ: 09432772725, ഇ മെയിൽ : cetnild2019@gmail.com.
www.niohkol.nic.in എന്ന സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 750 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 600 രൂപ. മേയ് 27ന് അഡ്മിറ്റ് കാർഡ് സൈറ്റിൽ വരും. പരീക്ഷാഫലം ജൂൺ 28ന്. ആദ്യ റൗണ്ട് കൗൺസലിങ് ജൂലൈ 23 മുതൽ 26 വരെ. വാർഷിക ഫീസ് 44,000 രൂപ. ഹോസ്റ്റൽ ചെലവു പുറമേ.