എൻജിനീയറിങ് പ്രവേശനത്തിന് സമയക്രമമായി
Mail This Article
എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദിവസവും സമയവും പ്രഖ്യാപിച്ചു
∙ നാളെ 9.30: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, പ്രൊഡക്‌ഷൻ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, ബിടെക് ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ബിടെക് അഗ്രിക്കൾച്ചർ എൻജിനീയറിങ്, ബിടെക് ഡെയറി ടെക്നോളജി.
1.30: അപ്ലൈഡ് ഇലക്ട്രോണിക്സ്, കെമിക്കൽ എൻജിനീയറിങ്, പോളിമർ കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ബയോ മെഡിക്കൽ എൻജിനീയറിങ്, ഓട്ടമൊബീൽ എൻജിനീയറിങ്.
∙ ബുധൻ 9.30: സിവിൽ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്, ഫുഡ് ടെക്നോളജി, ആർക്കിടെക്ചർ (ഗവ. കോളജുകൾ മാത്രം), ബയോടെക്നോളജി ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടമേഷൻ.
1.30: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഐടി, എയറോനോട്ടിക്കൽ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി.
∙ വ്യാഴം 9.30: മെക്കാനിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ പ്രൊഡക്‌ഷൻ എൻജിനീയറിങ്, ബയോ ടെക്നോളജി, സേഫ്റ്റി ആൻഡ‍് ഫയർ എൻജിനീയറിങ്, മെക്കാനിക്കൽ ഓട്ടമൊബീൽ.
1.30: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി, മെക്കാട്രോണിക്സ്, മെറ്റലർജി, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ്.
(ഈ ദിവസങ്ങളിൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് 12ന് ഉച്ചകഴിഞ്ഞ് 3 വരെ കോളജുകളിൽ ഹാജരായി പ്രവേശനം ഉറപ്പാക്കാം.)
മെഡിക്കൽ: മുന്നാക്ക സംവരണസീറ്റിൽ
പ്രവേശനം പിന്നീട്
തിരുവനന്തപുരം ∙ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിൽ സംവരണം ചെയ്ത 10% സീറ്റിലേക്കുള്ള പ്രവേശനം പിന്നീട്.
ഈ വിഭാഗത്തിനു സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
രണ്ടാംഘട്ട അലോട്മെന്റിൽ ഇവർക്കു സീറ്റ് അനുവദിക്കാനാണു ശ്രമം.