പഠിക്കാം ജനറ്റിക് എൻജിനീയറിങ്
Mail This Article
സിപെറ്റിലെ ബയോപോളിമെർ സയൻസ് എംഎസ്‌സി കഴിഞ്ഞ് ജനറ്റിക് എൻജിനീയറിങ് പഠിക്കാനാവുമോ?
ജെ.എസ്.അശ്വതി
കൊച്ചിയിലും ശാഖയുള്ള, ചെന്നൈ ആസ്ഥാനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് & ടെക്നോളജിയിലെ (CIPET) എംഎസ്‌സിയാണു കുട്ടി സൂചിപ്പിക്കുന്നത്. ജനറ്റിക് എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയമല്ല ഈ എംഎസ്‌സിയിലുള്ളത്.
സാധാരണ ഇതിലെ പിജിക്കാർക്ക് ജനറ്റിക് എൻജിനീയറിങ് പിഎച്ച്ഡി പ്രവേശനം കിട്ടുക പ്രയാസമാണ്. എങ്കിലും പുണെ ആസ്ഥാനമായ ‘നാഷനൽ സെന്റർ ഫോർ സെൽ സയൻസ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു നോക്കുക. അവിടെ പിഎച്ച്ഡി പ്രവേശനത്തിന് ഏതെങ്കിലും സയൻസ് ശാഖയിലെ മാസ്റ്റേഴ്സ് മതിയെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട് (www.nccs.res.in). ആധുനിക ജീവശാസ്ത്രത്തിൽ താൽപര്യവും CSIR/DBT/ICMR/UGC/BINC യോഗ്യതയും വേണം. ജനറ്റിക് എൻജിനീയറിങ്ങിലെ ഗവേഷണസൗകര്യവും നോക്കണം.
കുട്ടിക്ക് സ്വാഭാവികമായി ചെയ്യാവുന്ന പ്രോഗ്രാം സിപെറ്റിലെ Material Science with special emphasis on biopolymers പിഎച്ച്ഡിയാണ്. ബയോപോളിമെർ എംഎസ്‌സി വിദ്യാർഥി, കെമിസ്ട്രിയുമായി ബന്ധപ്പെട്ട വിഷയത്തിലെ ബിഎസ്‌സി ജയിച്ചിരിക്കണം. ഇതിന്റെ ബലത്തിൽ ബയോടെക്നോളജി പിജി പ്രോഗ്രാമുകളിൽ പ്രവേശനം നേടാനാവും. ബയോടെക്നോളജിയും ജനറ്റിക് എൻജിനീയറിങ്ങും വളരെയടുത്ത വിഷയങ്ങളാണല്ലോ.
English Summary : Genetic Engineering