കോവിഡ്: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് സാധ്യതയേറുന്നു
Mail This Article
ബയോടെക്നോളജിയടക്കം ജൈവശാസ്ത്രവിഷയങ്ങളിലെ പുതിയ ഗവേഷണഫലങ്ങൾ ആരോഗ്യവും ആയുർദൈർഘ്യവും മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന പഠനങ്ങളാണ് ട്രാൻസ്‌ലേഷനൽ മെഡിസിൻ / ഹെൽത്ത് സയൻസ് എന്ന നൂതനമേഖല കൈകാര്യം ചെയ്യുന്നത്. ഈ രംഗത്തെ പ്രമുഖസ്ഥാപനമാണ് കേന്ദ്രസർക്കാരിലെ ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടിഎച്ച്എസ്ടിഐ (Translational Health Science & Technology Institute, NCR Biotech Science Cluster, Faridabad – 121001, Haryana;
ജെഎൻയുവുമായി കൈകോർത്തുള്ള ഇവിടത്തെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു മേയ് 20 വരെ അപേക്ഷിക്കാം. സാംക്രമികരോഗങ്ങൾ, വാക്സിനുകൾ, മാതൃ–ശിശുആരോഗ്യം, പുതിയ ഔഷധങ്ങൾ, ഡിസീസ് ബയോളജി, മൈക്രോബിയൽ എക്കോളജി, രോഗനിർണയോപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്താം. എംബിബിഎസും ബിടെക്കും ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർക്ക് അവസരമുണ്ട്. CSIR-UGC / ICMR / DBT (Category I) / NBHM / AYUSH-NET, NET-LS/DBT-II / GPAT/GATE അഥവാ ICMR, CSIR SRF തുടങ്ങിയ അനുബന്ധ യോഗ്യതകളും വേണം. വിശദാംശങ്ങൾക്ക് സന്ദർശിക്കുക www.thsti.res.in (ഹൈപ്പർ ലിങ്ക് ചെയ്യണം)
English Summary : Career Scope of Biotechnology