ലവ്‌ലി പ്രഫഷനല്‍ യൂണിവേഴ്‌സിറ്റി: വ്യവസായ ഭീമന്മാരുടെ ഇഷ്ട സര്‍വകലാശാല
Mail This Article
സ്മാര്‍ട്ട് ബോര്‍ഡുകളും അത്യാധുനിക സാങ്കേതിക വിദ്യകളുമായി നമ്മുടെ സ്‌കൂളുകളൊക്കെ സ്മാര്‍ട്ടാവുകയാണ്. എന്നാല്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ കാര്യമോ? പേരു കേട്ട പല പൊതു സര്‍വകലാശാലകളും ഇനിയും അടിസ്ഥാനസൗകര്യവികസനം അടുത്ത തലത്തിലേക്ക് ഉയര്‍ത്തിയിട്ടില്ല. ഗുണനിലവാരമുള്ള അധ്യാപനവും അന്തര്‍ജ്ഞാനപരമായ പഠനവും വ്യാവസായിക പരിശീലനവുമൊക്കെ ഒത്തിണങ്ങുന്ന സ്വകാര്യ സര്‍വകലാശാലകൾ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്.
വിദ്യാഭ്യാസത്തിന്റെ നിലവാരം തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ലവ്‌ലി പ്രഫഷനല്‍ യൂണിവേഴ്‌സിറ്റി (എല്‍പിയു) ഇക്കൂട്ടത്തില്‍പ്പെട്ട ഇന്ത്യയിലെ എണ്ണം പറഞ്ഞ സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാണ്. മൈക്രോസോഫ്റ്റും ഗൂഗിളുമടക്കമുള്ള മുന്‍നിര കമ്പനികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാന്‍ കാത്തു നില്‍ക്കുന്നത്. 2005ല്‍ സ്ഥാപിച്ച ലവ്‌ലി പ്രഫഷനല്‍ യൂണിവേഴ്‌സിറ്റിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഏക ക്യാംപസ് സര്‍വകലാശാല. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ തങ്ങളുടെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം കൊണ്ട് സര്‍വകലാശാലയ്ക്ക് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ആമസോണ്‍, എസ്എപി, സിസ്‌കോ, മൈക്രോസോഫ്റ്റ്, ഇന്‍ഫോസിസ്, ബോഷ്, ഡെല്‍ അടക്കമുള്ള മുന്‍നിര മള്‍ട്ടി നാഷനല്‍ കോര്‍പ്പറേഷനുകളാണ് ഓരോ വര്‍ഷവും എല്‍പിയുവില്‍ പ്ലേസ്‌മെന്റിനായി എത്തുന്നത്. 42 ലക്ഷം രൂപയുടെ പാക്കേജുമായി മൈക്രോസോഫ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്‍പിയു വിദ്യാർഥിനി താനിയ അറോറയ്ക്ക് പറയാനുള്ളത് കേള്‍ക്കാം. 2019ല്‍ പഠിച്ചിറങ്ങിയ എന്‍ജിനീയറിങ് വിദ്യാർഥികള്‍ക്ക് ലഭിച്ച ഏറ്റവും കൂടിയ പാക്കേജാണ് ഇത്.
വ്യവസായ ഭീമന്മാരുടെ ഇഷ്ട ഹയറിങ്ങ് ഇടമായി എല്‍പിയു മാറിയതെങ്ങനെ ?
കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ഇവിടുത്തെ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസവും അറിവും മാത്രമല്ല ലഭിക്കുന്നത്. സമഗ്രമായ തോതില്‍ അവര്‍ വ്യവസായത്തിന് സജ്ജരും ജോലിക്കായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ളവരുമായി മാറുന്നു. ഈ വിശ്വാസമാണ് എല്‍പിയുവിന്റെ കരുത്ത്. വ്യവസായത്തെ കുറിച്ച് നല്ല ധാരണയുള്ളവരും ജോലി ചെയ്യാന്‍ സജ്ജരായവരും ചിന്താശേഷിയുള്ളവരും നല്ല ആശയവിനിമയ ശേഷിയുള്ളവരുമായ വിദ്യാർഥികളെയാണ് തൊഴില്‍ദാതാക്കള്‍ക്ക് ആവശ്യം. ഈയൊരു സമ്പൂര്‍ണ്ണ പാക്കേജാണ് എല്‍പിയുവിലെ വിദ്യാർഥികള്‍ കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
എല്‍പിയു വിദ്യാർഥികള്‍ എങ്ങനെ വ്യവസായ സജ്ജരാകുന്നു
അടിസ്ഥാനസൗകര്യങ്ങള്‍
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമായി തങ്ങളുടെ സ്വപ്ന കരിയറിലേക്ക് കുതിക്കാനുള്ള വിക്ഷേപണത്തറയാണ് എല്‍പിയു വിദ്യാർഥികള്‍ക്കായി ഒരുക്കുന്നത്. എയറോഡൈനാമിക് മുതല്‍ ഐ മാക് ലാബ് വരെ, ഓരോ കോഴ്‌സുമായും ബന്ധപ്പെട്ട പ്രത്യേക ലാബുകള്‍ പ്രായോഗിക നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാർഥികളെ സഹായിക്കുന്നു. വിദ്യാർഥികള്‍ തന്നെ നടത്തുന്ന ഒരു ഓണ്‍ക്യാംപസ് മാള്‍, ബിസിനസ് ആശയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയും എല്‍പിയുവിലുണ്ട്.
ഒളിംപിക്‌സിലെ പൂളിന്റെ വലുപ്പത്തിലുള്ള സ്വിമ്മിങ് പൂള്‍ അടങ്ങിയ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഏരിയ, ക്യാംപസ് ആശുപത്രി, ആറു നിലകളിലായുള്ള ലൈബ്രറി, അത്യാധുനിക ക്ലാസ്‌റൂമുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയും സര്‍വകലാശാലയുടെ പകിട്ട് വർധിപ്പിക്കുന്നു.
വൈവിധ്യത്തിന്റെ പര്യായമായി എല്‍പിയു
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കു പുറമേ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം രാജ്യാന്തര വിദ്യാർഥികളും എല്‍പിയുവില്‍ പഠിക്കുന്നു. ഈയൊരു വൈവിധ്യം കുട്ടികളെ സാംസ്‌കാരികമായി സമ്പന്നരാക്കുന്നതോടൊപ്പം അവരെ ഒരു വിശാല ലോകത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഈ കാരണത്താല്‍ തന്നെ ആഗോള ബ്രാന്‍ഡുകള്‍ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാനെത്തുമ്പോള്‍ അവര്‍ക്ക് വളരെ എളുപ്പം പുതിയ സംസ്‌കാരങ്ങളുമായി ഇഴുകിച്ചേരാന്‍ സാധിക്കുന്നു.
അക്കാദമിക് പഠനം
ഫാക്കല്‍റ്റി: വിദ്യാർഥികള്‍ക്ക് വ്യാവസായിക പരിചയവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതത് മേഖലയിലെ വിദഗ്ധരെയും അനുഭവസമ്പത്തുള്ള പ്രഫഷനലുകളെയുമാണ് എല്‍പിയു ഫാക്കല്‍റ്റി അംഗങ്ങളാക്കിയിരിക്കുന്നത്.
തത്സമയ പ്രോജക്ടുകള്‍: അക്കാദമിക പഠനത്തോടൊപ്പം വിദ്യാർഥികള്‍ക്ക് പ്രായോഗിക പരിചയത്തിനുള്ള അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് എല്‍പിയു ഉറപ്പാക്കുന്നു. സോളാര്‍ കാറുകള്‍ നിര്‍മിക്കുന്ന തത്സമയ പ്രോജക്ടും വിദ്യാർഥികള്‍ തന്നെ നടത്തുന്ന ഹോസ്റ്റലുമെല്ലാം ഈ വഴിക്കുള്ള പരിശ്രമങ്ങളാണ്.
വ്യാവസായിക പരിചയം: വിദ്യാർഥികള്‍ക്ക് പഠനത്തോടൊപ്പം വ്യാവസായിക പരിചയവും ലഭിക്കുന്നതിന് മുഴുവന്‍ സമയ ഓപ്ഷണല്‍/ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പുകള്‍, സമ്മര്‍ ട്രെയിനിങ്ങുകള്‍, സ്റ്റഡി ടൂറുകള്‍, ഓണ്‍ ദ ജോബ് ട്രെയിനിങ്ങുകള്‍, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നു.
ഗെസ്റ്റ് ലക്ചറുകളും ശില്‍പശാലകളും: വിവിധ വ്യവസായ മേഖലകളിലെ പ്രമുഖര്‍ നല്‍കുന്ന ഗെസ്റ്റ് ലെക്ചറുകളും ശില്‍പശാലകളും പുതിയ കാഴ്ചപ്പാട് ലഭിക്കാന്‍ വിദ്യാർഥികളെ സഹായിക്കുന്നു.
എല്‍പിയു അക്കാദമിക പഠനത്തെ കുറിച്ചും ഇവിടുത്തെ ജീവിതത്തെ കുറിച്ചും വിദ്യാർഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം
പ്ലെയ്‌സ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകള്‍
വിദ്യാർഥിക്ക് ഒരു സ്ഥാപനത്തില്‍ ജോലി ലഭിക്കുമോ ഇല്ലയോ എന്നത് അവരുടെ മികവിനെയും പ്രകടനത്തെയും അനുസരിച്ചിരിക്കും. എന്നാല്‍ ഈ പ്ലെയ്‌സ്‌മെന്റ് സെഷനുകള്‍ക്കായി എല്‍പിയു വിദ്യാർഥികളെ തയാറെടുപ്പിക്കുന്നു.
അഭിമുഖങ്ങള്‍ എങ്ങനെ നേരിടാം, എങ്ങനെ നല്ല റെസ്യൂമേ തയാറാക്കാം എന്നതിനെ കുറിച്ചെല്ലാം കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ധ മെന്റര്‍മാര്‍ അവസാന വര്‍ഷ വിദ്യാർഥികള്‍ക്ക് നല്‍കുന്നു. സോഫ്റ്റ് സ്‌കില്‍ വികസനത്തിനായുള്ള കോഴ്‌സുകളും സര്‍വകലാശാല ഒരുക്കുന്നുണ്ട്.
ആമസോണ്‍, മൈക്രോസോഫ്റ്റ്, ഡെല്‍, ബോഷ് തുടങ്ങിയ കമ്പനികള്‍ ഈ പ്ലെയ്‌സ്‌മെന്റ് റൗണ്ടുകളില്‍ പങ്കെടുക്കുകയും ഇവിടുത്തെ നിരവധി വിദ്യാർഥികള്‍ക്ക് എ-ലെവല്‍ ജോലികള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പുതുതലമുറ കമ്പനികളായ ക്വാല്‍കോമിനെ പോലെയുള്ളവരും എല്‍പിയുവില്‍ റിക്രൂട്ട്‌മെന്റിനായി എത്തുന്നു. ഐഐടി, ഐഐഎമ്മുകളില്‍ ഹയറിങ്ങിനെത്തുന്ന 110ലധികം കമ്പനികള്‍ എല്‍പിയുവിലും തങ്ങളുടെ പ്ലെയ്‌സ്‌മെന്റിനായി വരാറുണ്ട്.
ആപ്പിളും ഗൂഗിളും പോലുള്ള കമ്പനികള്‍ക്കു വരെ തിരഞ്ഞെടുക്കാന്‍ പാകത്തില്‍ ഇവിടുത്തെ വിദ്യാർഥികളെ എല്‍പിയു വ്യവസായ സജ്ജരും നൈപുണ്യവും വിജ്ഞാനമുള്ളവരുമാക്കി തീര്‍ക്കുന്നു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ എങ്ങനെ അഡ്മിഷനെടുക്കുമെന്നതിനെ പറ്റി നിരവധി വിദ്യാർഥികള്‍ക്ക് ആശങ്കയുണ്ട്. അഡ്മിഷന്‍ പ്രക്രിയ സമ്പൂര്‍ണ്ണമായും ഓണ്‍ലൈനാക്കി കൊണ്ടാണ് എല്‍പിയു ഈ ആശങ്കകള്‍ പരിഹരിക്കുന്നത്. അപേക്ഷ നല്‍കുന്നത് മുതല്‍ അഡ്മിഷനെടുക്കുന്നത് വരെയുള്ള എല്ലാ പ്രക്രിയയും വിദ്യാർഥികള്‍ക്ക് തങ്ങളുടെ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ പൂര്‍ത്തിയാക്കാം. എല്‍പിയു പ്രവേശന പരീക്ഷയായ എല്‍പിയുനെസ്റ്റ് (LPUNEST) ഓണ്‍ലൈനായി വീട്ടിലിരുന്ന് എഴുതാനുള്ള സൗകര്യവും സര്‍വകലാശാല ഒരുക്കിയിട്ടുണ്ട്. എല്‍പിയു പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി അടുത്ത് വരികയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.lpu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 102 4057 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യുക. 09876022222 എന്ന വാട്സാപ് നമ്പരിലും സര്‍വകലാശാലയുമായി ബന്ധപ്പെടാം.
English Summary: Lovely Professional University