ADVERTISEMENT

എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളുടെ നടുവൊടിച്ചു കൊണ്ടാണ് കോവിഡ്-19 എന്ന മഹാമാരി ലോകമാകെ പടരുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലാണ് പല കമ്പനികളും. ജോലി നഷ്ടമായവര്‍ നിരവധി. ഈയവസ്ഥയില്‍നിന്ന് കരകയറണമെങ്കില്‍ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുകയെന്നതാണ് ഒരേയൊരു പോംവഴി. 

സ്വയംപര്യാപ്ത ഭാരതമെന്ന പ്രധാനമന്ത്രിയുടെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് വാരിക്കോരി വായ്പ നല്‍കാന്‍ ബാങ്കുകളും തയാറാണ്. എന്നാല്‍ ഈ സാമ്പത്തിക മുരടിപ്പിന്റെ ഈ കാലത്ത് എന്ത് ബിസിനസ്സ് തുടങ്ങും എന്നതാണ് പലരെയും കുഴയ്ക്കുന്നത്. കൊറോണ വൈറസ് പല ബിസിനസ്സുകളുടെയും കടയ്ക്കല്‍ കത്തി വച്ചെങ്കിലും ഈ പ്രതിസന്ധി വളര്‍ച്ചയ്ക്കുള്ള സുവര്‍ണ്ണാവസരമായി മാറിയ ഒരു മേഖലയുണ്ട്. അതാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റേത്. ഉര്‍വശീ ശാപം ഉപകാരമെന്ന മട്ടിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖല ഈ വൈറസ് കാലത്ത് അതിവേഗം വളരുന്നത്. 

സ്‌കൂളുകളും കോളജുകളുമൊക്കെ ഇനി എന്നു തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനമാണ് ഭാവി എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. ഇനി എല്ലാം ഓൺലൈൻ ആണെന്ന് സാധാരണ ജനങ്ങൾ പോലും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.  ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തേക്ക്  ഇറങ്ങാന്‍ ആഗ്രഹിക്കുന്ന നമ്മുടെ നാട്ടിലെ സംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറന്നിടുകയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ട്യൂഷന്‍ ആപ്പായ 90+ my tuition app. 

ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന  90+ my tuition app കേരള സ്റ്റേറ്റ് സിലബസിലെ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ക്ക് സയന്‍സ്, കണക്ക് വിഷയങ്ങളിലാണ് ട്യൂഷന്‍ നല്‍കുന്നത്. കേരള സിലബസ് അടിസ്ഥാനമാക്കിയാണ് മെറ്റീരിയലുകള്‍ തയാറാക്കുന്നത്.

 2018 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമായ ഈ ആപ് ഉപയോഗിച്ച് കേരളത്തിൽ നിരവധി കുട്ടികൾ പഠിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാവുന്ന രീതിയിൽ  വെർച്വൽ വിഷ്വൽസിന്റെ സഹായത്തോടെയാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്.

ടെക്സ്റ്റ് ബുക്കിനെ  അടിസ്ഥാനപ്പെടുത്തി തയാറാക്കിയ അനിമേറ്റഡ് വിഡിയോകളും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയ പ്രാക്ടീസ് സെഷനുകളും പഠനശേഷം സ്വയം വിലയിരുത്തുന്നതിന് ഹോം ടെസ്റ്റുകളും അടങ്ങിയതാണ് 90+ my tuition app. ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ തുകയാണ് ആപ് കുട്ടികളില്‍ നിന്ന് ഈടാക്കുന്നത്. 

ചലച്ചിത്ര നടന്‍  ജയറാം ബ്രാൻഡ് അംബാസിഡറായ ആപ് ഈ വർഷം കേരളത്തിൽ അഞ്ച് ലക്ഷം കുട്ടികളിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്.  ഇതിനായി ഉപജില്ലാ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന മുന്നൂറോളം ഫ്രാഞ്ചൈസികളിലേക്കാണ് കമ്പനി പുതു സംരംഭകരെ തേടുന്നത്. വെറും 5 ലക്ഷം രൂപ മുതൽമുടക്കിൽ മറ്റ് ഡിപ്പോസിറ്റുകള്‍ ഒന്നുമില്ലാതെയാണ് 90+ my tuition app കമ്പനി പ്രാദേശിക സംരംഭകര്‍ക്ക് ഡീലർഷിപ്പുകൾ നൽകുന്നത്. 

സ്വന്തമായ ഒരു ബിസിനസ്സ് സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ക്ക് ഇതിലും നല്ലൊരു അവസരം ലഭിക്കാനില്ല. പ്രതിദിനം വളരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാഗമായി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് താൽപര്യമുള്ളവർ ഡീലർഷിപ്പുകള്‍ക്കായി റജിസ്റ്റര്‍ ചെയ്യൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com