ADVERTISEMENT

കേരളം അടിസ്ഥാനമായ, 'ഡി നോവോ' വിഭാഗത്തിൽ പെടുന്ന പ്രശസ്തമായ കൽപ്പിത സർവകലാശാലയാണ് ചിന്മയ വിശ്വവിദ്യാപീഠ് ( CVV ). ഭാരതത്തിന്റെ  പ്രശസ്തമായ സാംസ്കാരിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസ പദ്ധതി രൂപപ്പെടുത്തിയെടുക്കുന്നതിൽ പ്രഥമഗണനീയമായ സ്ഥാനം ആണ് CVV ക്ക് ഉള്ളത്.

എറണാകുളം വെളിയനാട്ടുള്ള വിശാലവും പ്രകൃതിരമണീയവുമായ ക്യാംപസിൽ ആണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. 

പൗരാണികതയുടെ മൂല്യങ്ങളും ഭാരതത്തിന്റെ  അതിവിശിഷ്ടമായ അറിവിന്റെ പാരമ്പര്യവും ആധുനികതയുടെ വിശാലമായ കാഴ്ചപ്പാടും സമന്വയിപ്പിച്ചിട്ടുള്ള പാഠ്യ പദ്ധതിയാണ് സർവകലാശാല പിന്തുടരുന്നത്. 

സാധാരണ കോഴ്സുകളിൽ നവീനമായ എലെക്റ്റീവുകളും  സപ്ലിമെന്ററി വിഷയങ്ങളും ഏകോപിപ്പിച്ചു വിദ്യാർഥികളെ ഉത്തരവാദിത്ത ബോധവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള ഉത്തമ പൗരന്മാർ ആക്കുക എന്ന ലക്‌ഷ്യം ആണ് CVV ക്ക് ഉള്ളത്. ഭാവിയിലെ കരിയർ സാധ്യതകൾക്ക് പ്രാപ്‌തരാക്കുവാനും ഒപ്പം തങ്ങളുടെ സ്വതസിദ്ധമായ കഴിവുകൾ പരിപോഷിപ്പിക്കുവാനും തക്കതായ പരിശീലനമാണ് ഇവിടെ വിദ്യാർഥികൾക്ക് ലഭിക്കുന്നത്.

വിശാലമായ ചോയ്സ് ആണ് സർവകലാശാല തങ്ങളുടെ അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലൂടെ CVV നൽകുന്നത്. ഒപ്പം LLM - ൽ രണ്ടു ഇന്നൊവേറ്റീവ് പ്രോഗ്രാമുകളും. ഈ അധ്യയന വർഷം  മുതൽ പുതിയ രണ്ടു ഇന്നൊവേറ്റീവ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും നൽകുന്നു - ഗണിത ശാസ്ത്രത്തിൽ B.Sc.B.Ed., ഇംഗ്ലീഷ് സാഹിത്യത്തിൽ B.A.B.Ed. അടുത്ത തലമുറയെ വാർത്തെടുക്കുവാൻ പോന്ന അധ്യാപകരെ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ CVV ലക്ഷ്യമിടുന്നത്. B.Sc. അപ്ലൈഡ് സൈക്കോളജി (Hons ) B.Voc, M.Voc എന്നീ കരിയർ അധിഷ്ഠിത പ്രോഗ്രാമുകളും CVV നൽകുന്നു. സർവകലാശാലയുടെ പൂനെ ക്യാമ്പസ്സിൽ MA സംഗീതം - ഹിന്ദുസ്ഥാനി വോക്കൽ, തബല ബാംസുരി  - കോഴ്സുകളും ഉണ്ട്. ക്ലാസ്സ്‌റൂം വിദ്യാഭ്യാസത്തിനോടൊപ്പം കോ-കരിക്കുലർ, എക്സ്ട്രാ കരിക്കുലർ പ്രോഗ്രാമുകൾ, ക്ലബ്ബുകൾ എന്നിവയും കാമ്പസിൽ ഉണ്ട്. ജബഗഡഡഷ് എന്ന അന്തർ യൂണിവേഴ്സിറ്റി ഫെസ്റ്റിവൽ ഇതിനോടകം പ്രശസ്തി നേടിക്കഴിഞ്ഞു. കരിക്കുലത്തിന്റെ ഭാഗമായി  യോഗ, ധ്യാനം, സേവാ എന്നിവയും ഉണ്ട്. 

ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നിരവധി വർഷങ്ങളുടെ അധ്യയന അനുഭവമുള്ള പ്രസിദ്ധരായ അധ്യാപകരും മറ്റു വിദഗ്ധരും ആണ് CVV യുടെ പ്രത്യേകത. 

കൂടുതൽ വിവരങ്ങൾക്ക് www.cvv.ac.in സന്ദർശിക്കുക അല്ലെങ്കിൽ apply.cvv.ac.in ക്ലിക് ചെയ്യുക  അല്ലെങ്കിൽ ബന്ധപ്പെടുക – admissions@cvv.ac.in/1800 270 4888, 91755889600

English Summary : Chinmaya Vishwavidyapeeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com