ADVERTISEMENT

വിദ്യാഭ്യാസം എന്നത് കലാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല എന്ന് ഓർമപ്പെടുത്തുകയാണ് എറണാകുളത്തെ ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി. സാങ്കേതിക ജ്ഞാനമുള്ള മികച്ച എൻജിനീയർമാരെ മാത്രമല്ല തികഞ്ഞ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെക്കൂടിയാണ് ഈ കലാലയം വാർത്തെടുക്കുന്നത്.

43 വർഷമായി വൈറ്റിലയിൽ പ്രവർത്തിക്കുന്ന ടോക് എച്ച് പബ്ലിക് സ്കൂളിന്റെ സിൽവർ ജൂബിലി സംരംഭമാണ് ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി. മുളന്തുരുത്തി പഞ്ചായത്തിലെ ആരക്കുന്നത്തുള്ള ഈ എൻജിനീയറിങ് കോളജ് 2002 ലാണ് പ്രവർത്തനമാരംഭിച്ചത്.

Toc-H-library

പരിചയസമ്പന്നരായ അധ്യാപകർ, മികച്ച ലാബുകൾ, വിദ്യാർഥി കേന്ദ്രീകൃതമായ അധ്യാപനം, പഠനമികവു പുലർത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, പ്രാദേശിക സ്ഥാപനങ്ങൾക്ക് നൽകുന്ന സൗജന്യ സാങ്കേതിക സഹായം എന്നിവയാണ് ഈ കലാലയത്തിന്റെ മറ്റു സവിശേഷതകൾ. 

NBA, NAAC, ISO അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഈ സ്ഥാപനം AICTE യുടെ അംഗീകാരത്തോടെ കേരള സാങ്കേതിക സർവകലാശാല (KTU) യുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

അക്കാദമിക് പ്രോഗ്രാമുകൾ

ബിടെക്

∙ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് (NBA)

∙ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (NBA)

∙ മെക്കാനിക്കൽ എൻജിനീയറിങ് (NBA)

∙ സിവിൽ എൻജിനീയറിങ് (NBA)

∙ ഇൻഫർമേഷൻ ടെക്നോളജി

∙ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്

∙ റോബോട്ടിക്സ് & ഓട്ടോമേഷൻ

∙ സേഫ്റ്റി & ഫയർ എൻജിനീയറിങ്

∙ ഇലക്ട്രിക്കൽ & കംപ്യൂട്ടർ എൻജിനീയറിങ്

Toc-H-students

 

എം ടെക് (M.Tech)

∙ കൺസ്ട്രക്‌ഷൻ എൻജിനീയറിങ് & മാനേജ്മെന്റ്

∙ തെർമൽ എൻജിനീയറിങ്

∙ വയർലെസ് ടെക്നോളജി

∙ പവർ ഇലക്ട്രോണിക്സ്

∙ ഡാറ്റ സയൻസ്

∙ ഡാറ്റ സെക്യൂരിറ്റി

എംബിഎ

∙ ERASMUS+ പൂർണമായും ധനസഹായം നൽകുന്ന ഇന്റർ നാഷനൽ പ്രോഗ്രാമിൽ പങ്കെടുക്കുവാനുള്ള  അവസരം.

പിഎച്ചഡി

∙ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്

∙ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്

∙ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്

∙ സിവിൽ എൻജിനീയറിങ്

∙ മെക്കാനിക്കൽ എൻജിനീയറിങ്

graduation

∙ കെമിസ്ട്രി

 

ടോക് എച്ചിന്റെ മറ്റു പ്രത്യേകതകൾ 

∙ കേന്ദ്ര സർക്കാരിനു കീഴിലുള്ള Department of Scientific and Industrial Research (DSIR) നൽകുന്ന Scientific and Industrial Research Organisation (SIRO) അംഗീകാരം.

∙ APJ Abdul Kalam Technological University (KTU) യുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രമായ ടോക് എച്ചിൽ PARAM YUVA II Super Computing access ലഭ്യമാണ്.

∙ ASAP - Advanced Skill Development Center - വ്യാവസായിക-അക്കാദമിക് വിടവ് നികത്തുന്നതിനായി രൂപീകരിച്ച കേരള ഗവൺമെന്റ് സംരംഭം.

∙ ടോക് എച്ച് NPTEL Swayam Local Chapter മുഖേന വിവിധ IIT കൾ നൽകുന്ന ആഗോള നിലവാരമുള്ള ഓൺലൈൻ സർട്ടിഫിക്കഷൻ നേടുവാനും KTU B.Tech (Hons) ക്രെഡിറ്റ് കരസ്ഥമാക്കുവാനും അവസരങ്ങൾ.

∙ ടെലി പ്രസൻസ് നെറ്റ്‌വർക്ക് ലാബ് - ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയ ഐടി പാർക്കുകളുമായി ടോക് എച്ചിനെ ബന്ധിപ്പിക്കുന്ന കേരളത്തിലെ നൈപുണ്യവികസന പ്ലാറ്റഫോം (SDPK). 

∙ UBA (ഉന്നത് ഭാരത് അഭിയാൻ) - ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിലൂടെ ഗ്രാമീണ വികസനം ലക്ഷ്യമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം (MHRD) സ്പോൺസർ ചെയ്യുന്ന പദ്ധതി അംഗത്വം.

∙ DRDO, BRNS, DST CERD, KTU, AICTE, KSCSTE, KSUM, IEI എന്നിവയിൽ നിന്നുള്ള ഗവേഷണ ഫണ്ടിംഗ് - Inter disciplinary ഗവേഷണ പ്രോജക്ടുകൾ.

∙ Infosys, Oracle, ICT Academy of Kerala, DAIKIN, L&T, BMW, Kerala Blockchain Academy, KITCO, University of Pozega (Croatia), Kelaniya University (Sri Lanka), ERASMUS+ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായുള്ള വിദ്യാഭ്യാസ-വ്യവസായ ഇടപെടലുകളും ധാരണപത്രങ്ങളും.

∙ IEEE, ISTE, CSI, IIPE, ASME, ISHRAE, IIWT, KBAIC, SAE INDIA, IETE, IGBC, Yi, NSS, Encon Club തുടങ്ങിയ പ്രഫഷനൽ സൊസൈറ്റികളിലെ അംഗത്വം.

∙ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റുഡന്റ് ബ്രാഞ്ചിനുള്ള കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം തുടർച്ചയായി ഏഴാം വർഷവും നിലനിർത്തുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം.

sports

∙ കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ പരിപാടികൾ നടത്തിയതിനുള്ള ISTE ൽ നിന്നുള്ള അംഗീകാരം. 

∙ സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന Innovation and Entrepreneurship Development Centre (IEDC).

∙ ക്യാംപസ് പ്ലേസ്‌മെന്റിന് പ്രാപ്തരാക്കുവാൻ പ്രശസ്ത പ്ലേസ്മെന്റ് പരിശീലന സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധ പരിശീലകർ നൽകുന്ന ക്ലാസ്സുകൾ.

∙ തൊഴിലിനും ഉന്നത പഠനത്തിനും വേണ്ടിയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.

∙ അത്യാധുനിക ലാബുകൾ.

∙ കൗൺസിലിങ് ആൻഡ് ഗൈഡൻസ് സെന്റർ. 

∙ കേരള സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതി, KITCO, കൊച്ചി മെട്രോ, ഇന്ത്യൻ റയിൽവേ, PWD, FACT, KWA, ദേശീയ ചെറുകിട വ്യവസായ കോർപറേഷൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ  വിദഗ്‌ധോപദേശ പ്രവർത്തനങ്ങൾ.

∙ ക്യാംപസിനുള്ളിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മികച്ച ഹോസ്റ്റൽ സൗകര്യം

∙ സമീപ ജില്ലകളിലേതുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽനിന്നു കോളജ് ബസ് സൗകര്യം

 

അക്കാദമിക് മികവിനു പുറമെ കലാ കായിക രംഗത്ത് സർവകലാശാലാ തലത്തിലും ദേശീയ തലത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനും നിരവധി പ്രതിഭകളെ സൃഷ്ടിക്കുവാനും ടോക് എച്ചിനു കഴിഞ്ഞിട്ടുണ്ട്. ടോക് എച്ചിലെ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘അദ്വൈയ്’ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്നു.

 

അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും: www.tistcochin.edu.in

ബന്ധപ്പെടേണ്ട നമ്പർ : 9995043464, 9895567656 (BTech/MTech), 96561 10840 (MBA) 

English Summary: Toc H Institute of Science & Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com