പാലാ സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിന് ഉന്നത വിജയം
Mail This Article
×
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള പാലാ സെന്റ് ജോസഫ് എൻജിനീയറിങ് കോളേജ് ബി.ടെക് പരീക്ഷയിൽ 98.65% വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 373 കുട്ടികളിൽ 368 പേരും വിജയിച്ചു. സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ 100 % ആണ് വിജയം. വിജയികളായി കോഴ്സ് പൂർത്തിയായ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര കമ്പനികളിൽ മികച്ച ജോലി ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ മാത്രം 113 വിദ്യാർഥികൾക്ക് 107 ജോലി ഓഫറുകളാണ് ലഭിച്ചത്. ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളേജ് രക്ഷാധികാരി പാലാ രൂപതാ മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട്, ചെയർമാൻ മോൺ. ഡോ.ജോസഫ് മലേപറമ്പിൽ, മാനേജർ ഫാ.മാത്യു കോരംകുഴ, പ്രിൻസിപ്പാൾ ഡോ.ജെ. ഡേവിഡ്, വൈസ് പ്രിൻസിപ്പാൾ ഡോ. മധുകുമാർ എന്നിവർ അഭിനന്ദിച്ചു.
English Summary: St. Joseph's College of Engineering and Technology, Palai
English Summary: St. Joseph's College of Engineering and Technology, Palai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.