ADVERTISEMENT

ന്യൂഡൽഹി ∙ അധ്യയന വർഷത്തിൽ 10 ദിവസമെങ്കിലും ബാഗില്ലാതെ സ്കൂളിലെത്താൻ വിദ്യാർഥികളെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മുന്നോടിയാണിത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ പരിഷ്കാരം നടപ്പിലാകും 1 മുതൽ 10 വരെ ക്ലാസുകളിലുള്ളവർക്ക് ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുത്. പ്രീപ്രൈമറി ക്ലാസുകാർക്ക് ബാഗ് പാടില്ല. ഒന്നും രണ്ടും ഗ്രേഡുകാർ ക്ലാസ്‍വർക്കിനുള്ള പുസ്തകങ്ങൾ സ്കൂളിൽ സൂക്ഷിക്കണം.  കുട്ടികളുടെ ബാഗിന്റെ ഭാരം പരിശോധിക്കാൻ സംവിധാനം സ്കൂളിൽ തന്നെ ഒരുക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ബാഗില്ലാതെ എത്തുന്ന ദിവസങ്ങളെ തൊഴിൽ പരിശീലനത്തിന് നിയോഗിക്കണം. 

English Summary : Bagless days coming for school students across country post lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com