പത്താം ക്ലാസ് കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾ ഇന്നു പൂർത്തിയാകും
Mail This Article
തിരുവനന്തപുരം∙ ജൂൺ ഒന്നു മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകളിൽ ആദ്യം പൂർത്തിയാകുന്നത് പത്താം ക്ലാസ്. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള പത്തിലെ മുഴുവൻ ക്ലാസുകളുടെയും സംപ്രേഷണം 17–ന് പൂര്‍ത്തിയാകും.
ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉൾപ്പെടെ www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കി. ഇതിനു പുറമേ പൊതു പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ചും സമയദൈർഘ്യം നൽകിയും കുട്ടികൾക്ക് വീണ്ടും എളുപ്പത്തിൽ കാണുന്നതിനായി ഇന്നു മുതൽ പോർട്ടലിൽ ലഭ്യമാക്കി.
പൊതു പരീക്ഷയ്ക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പത്താം ക്ലാസ് റിവിഷൻ ക്ലാസുകൾ ഫെബ്രുവരി മുതൽ കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം നടത്തുമെന്ന് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഇന്നത്തെ 6 ക്ലാസുകൾ ഉൾപ്പെടെ ജനറൽ, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റൽ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ് ബെല്ലിന്റെ ഭാഗമായി തയാറാക്കിയത്.
English Summary : Firstbell class for tenth level will end on 17th January