പ്ലസ് ടു കഴിഞ്ഞ് പഠിക്കാം ബിഎസ്‌സി ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്
Mail This Article
ഏതു ശാഖയിലാണെങ്കിലും പ്ലസ്‌ടു ജയിച്ചവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും ത്രിവത്സര ഹോസ്‌പിറ്റാലിറ്റി & ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ ബിഎസ്‌സി പ്രോഗ്രാമിലേക്കു മേയ് 10 വരെ അപേക്ഷിക്കാം. nchmjee.nta.nic.in
സ്വകാര്യമേഖലയിലെ 26 എണ്ണമുൾപ്പെടെ, രാജ്യമാകെ 74 ഇൻസ്‌റ്റിറ്റ്യൂട്ടുകളിലേക്കാണു പ്രവേശനം. മൊത്തം 12,045 സീറ്റ്. നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കേറ്ററിങ് ടെക്‌നോളജിക്കു വേണ്ടി നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ദേശീയ എൻട്രൻസ് ജൂൺ 12നാണ്.ഈ പരീക്ഷ വഴി കേരളത്തിൽ നാലു സ്‌ഥാപനങ്ങൾ പ്രവേശനം നൽകുന്നുണ്ട്.
1) കേന്ദ്രമേഖലയിലെ കോവളം ഇൻസ്‌റ്റിറ്റ്യൂട്ട് (298 സീറ്റ്; 0471–2480283)
2. കോഴിക്കോട്ടെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് (90 സീറ്റ്; 0495–2385861),
3. സ്വകാര്യമേഖല: മൂന്നാർ കേറ്ററിങ് കോളജ് (120 സീറ്റ്; 04868 – 249900)
4. സ്വകാര്യമേഖല: വയനാട് ലക്കിടി ഓറിയന്റൽ സ്‌കൂൾ (120 സീറ്റ്; 80866 22253)
അപേക്ഷകർക്ക് 2021 ജൂലൈ ഒന്നിനു 25 വയസ്സ് കവിയരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 28 വരെയാകാം. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പട്ടിക ജാതി / പട്ടികവർഗ / പിന്നാക്ക / ഭിന്നശേഷി / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 15, 7.5, 27, 5,10 % സീറ്റ് സംവരണമുണ്ട്.
ഒട്ടു മിക്ക കേന്ദ്രങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്‌റ്റൽ സൗകര്യമുണ്ട്. ഫീസ് നിരക്കുകളടക്കം കൂടുതൽ വിവരങ്ങൾക്കു സ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ആകാം. ഫോൺ: 0120-6895200; nchm@nta.ac.in.
പരീക്ഷ: കേരളത്തിൽ 5 കേന്ദ്രങ്ങൾ
കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ ജൂൺ 12നു രാവിലെ 9 മുതൽ മൂന്നൂ മണിക്കൂറാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 91 പരീക്ഷാകേന്ദ്രങ്ങളുണ്ട്.
Numerical Ability & Analytical Aptitude (30 ചോദ്യം), Reasoning & Logical Deduction (30), GK & Current Affairs (30), English Language (60), Aptitude for Service Sector (50) എന്നിവ പരിശോധിക്കും. തെറ്റിനു മാർക്ക് കുറയ്ക്കും. മുൻപരീക്ഷകളിലെ ചോദ്യക്കടലാസുകൾ വച്ചു പരിശീലിക്കുന്നത് അഭികാമ്യം. കംപ്യൂട്ടർ ടെസ്റ്റ് പരിശീലനകേന്ദ്രങ്ങളുടെ വിവരങ്ങൾക്ക്: www.nta.ac.in
English Summary: Career Scope Of BSc Hospitality Management