ADVERTISEMENT

രണ്ടുവയസുകാരി മകൾ സിവ എന്തെഴുതിയാലും തലതിരിഞ്ഞു പോകുന്നു, അതും ഒരു കഴിവല്ലേ എന്ന അമ്മ ചിഞ്ചുവിന്റെ ചിന്ത മകൾക്ക് മൂന്നുവയസിനിടെ നേടിക്കൊടുത്തത് മൂന്ന് റെക്കോർഡുകൾ. പള്ളുരുത്തി  എകെജി ലൈനിൽ മാടശേരി ബിനു-ചിഞ്ചു ദമ്പതികളുടെ മകളാണ് സിവ. രണ്ടു മിനിറ്റ് 20 സെക്കന്റുകൾ കൊണ്ട് 82 വ്യത്യസ്ഥങ്ങളായ മാമലുകളെ പേരുകൾ പറഞ്ഞ് തിരിച്ചറിയുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയായി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടംപിടിച്ചു ഇവൾ.

 

ziva-with-family

തലതിരിച്ചെഴുത്തിനെക്കുറിച്ച് ഇന്റർനെറ്റിൽ തപ്പിയപ്പോഴാണ് അതൊരു വൈദഗ്ധ്യമമാണെന്നു ബോധ്യപ്പെടുന്നത്. രണ്ടാം വയസിൽ സിവ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും മിറർ റൈറ്റിങ് ചെയ്യുമായിരുന്നു. ആ പ്രായത്തിൽ മറ്റേതെങ്കിലും കുട്ടികൾ അങ്ങനെ എഴുതിയതിയിരുന്നതിനെക്കുറിച്ച് നെറ്റിലും വിവരങ്ങളില്ലെന്നു അമ്മ ചിഞ്ചു പറയുന്നു. നഴ്സറി സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ മിറർ റൈറ്റിങ്ങിൽ പ്രാക്ടീസ് മനപ്പൂർവം നിർത്തിച്ചു. പഠനത്തെ ബാധിക്കാതിരിക്കാൻ. 

 

എന്തെങ്കിലും പറഞ്ഞു കേട്ടാൽ പിന്നീട് എപ്പോഴെങ്കിലും അതേ കാര്യങ്ങൾ അതുപോലെ തിരിച്ചു പറയുന്നതു ശ്രദ്ധയിൽ പെട്ടപ്പോഴാണ് മകളുടെ ഓർമ ശക്തി ശ്രദ്ധിക്കുന്നത്. ഇതോടെ പുതിയ കാര്യങ്ങൾ പരിശീലിപ്പിക്കുകയായിരുന്നു. ഒരു തവണ എന്തെങ്കിലും കാണിച്ചു കൊടുത്താൽ ഓർത്തെടുത്തു പറയും. മൂന്നു ദിവസം കൊണ്ടാണ് 19 കാറ്റഗറി പഠിച്ചു തീർത്തത്. ഇന്ത്യയുടെ ജനറൽ നോളജാണ് കാര്യമായി പഠിപ്പിക്കേണ്ടി വന്നത്. ബാക്കി കാര്യങ്ങൾ നേരത്തെ തന്നെ പഠിപ്പിച്ചു കൊടുത്തിരുന്നു. 

 

രണ്ടരവയസുള്ള ഒരു കുട്ടി അക്ഷരമാല പറഞ്ഞ് റെക്കോർിട്ടെന്ന ഒരു പത്രവാർത്തയാണ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും മറ്റും അപേക്ഷിക്കാൻ വഴിയൊരുക്കിയത്. ഇതു വച്ച് ഇന്റർനെറ്റിൽ തിരഞ്ഞ് വിവരങ്ങൾ എടുക്കുകയായിരുന്നു. ഇതിനകം രണ്ടു തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു. മൂന്നാം വയസിൽ 54 സെക്കന്റിനുള്ളിൽ ഇന്ത്യയുടെ പൊതുവിവരങ്ങൾ സംബന്ധിച്ചുള്ള 21 ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ്  ആദ്യമായി സിവ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. 5 മാസത്തിനു ശേഷം ആ റെക്കോർഡും തകർത്തു. രണ്ടു മിനിറ്റ് 50 സെക്കന്റിനുള്ളിൽ ജന്തുലോകത്തെ കുറിച്ചുള്ള 80 ചോദ്യങ്ങൾക്ക് മറുപടി നൽകി രണ്ടാം തവണയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു.

 

കഴിഞ്ഞ മാസമാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർക്ക് മുന്നിൽ രണ്ടു മിനറ്റ് 20 സെക്കൻ്റുകൾ കൊണ്ട് 82 വ്യത്യസ്ഥങ്ങളായ മാമലുകളെ തിരിച്ചറിഞ്ഞു പേരുകൾ പറഞ്ഞത്.  തോപ്പുംപടി കിഡ് സ്ക്കൂൾ വിദ്യാർഥിയായ സിവ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ കയറി പറ്റാനുള്ള  ശ്രമത്തിലാണ്.

English Summary: Ziva M. B: Asia Book Of Records- Maximum Cetaceans Identified By a Kid

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com