ADVERTISEMENT

ബിആർക് പ്രവേശനത്തിനുള്ള ദേശീയ ആർക്കിടെക്ചർ അഭിരുചിപരീക്ഷ ‘നാറ്റ’യ്ക്ക് (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) ഇന്നുമുതൽ അപേക്ഷിക്കാം. www.nata.in / www.coa.gov.in കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷ ഏപ്രിൽ 10നും ജൂൺ 12നുമാണ്. ഇവയിലൊന്നു മാത്രമോ രണ്ടും കൂടിയോ എഴുതാം. രണ്ടും എഴുതിയാൽ മെച്ചമായ സ്കോർ പരിഗണിക്കും. 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ. പരീക്ഷാകേന്ദ്രമായി ദുബായിയും തിര‍ഞ്ഞെടുക്കാമെങ്കിലും ഇവർക്കു രണ്ടാം ചോയ്സോ മൂന്നാം ചോയ്സോ നിർദേശിക്കാൻ അവസരമില്ല. ടെസ്റ്റിൽ Diagrammatic / Numerical / Verbal /   Inductive   / Logical / Abstract Reasoning, Situational Judgment എന്നിവ പരിശോധിക്കും.

പ്രധാന തീയതികൾ

ആദ്യഘട്ടം അപേക്ഷ: മാർച്ച് 28 വരെ

അഡ്മിറ്റ് കാർഡ്: ഏപ്രിൽ 6

പരീക്ഷ: ഏപ്രിൽ 10

ഫലം: ഏപ്രിൽ 14

രണ്ടാം ഘട്ടം അപേക്ഷ: മേയ് 30 വരെ

അഡ്മിറ്റ് കാർഡ്: ജൂൺ 8

പരീക്ഷ: ജൂൺ 12

ഫലം: ജൂൺ 16
English Summary: National Aptitude Test in Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com