ADVERTISEMENT

അധ്യാപകർക്ക് തിരഞ്ഞെടുപ്പു ജോലിയുള്ളതിനാൽ 10, 12, വിഎച്ച്എസ്ഇ പൊതു പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎ നൽകിയ അപേക്ഷയെത്തുടർന്നാണ് സർക്കാർ ഇതിനുള്ള നീക്കം തുടങ്ങിയത്. 

 

മാർച്ച് ഒന്നിനു ലഭിച്ച നിവേദനം വിദ്യാഭ്യാസവകുപ്പ് അഞ്ചിനാണ് മുഖ്യമന്ത്രിക്കു കൈമാറിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് 6ന് അപേക്ഷ നൽകി. ഇന്നലെയാണ് അതു കമ്മിഷൻ പരിശോധിച്ചു തുടങ്ങിയത്. 

 

ഇതേസമയം, രാഷ്ട്രീയ താൽപര്യ പ്രകാരം പരീക്ഷ മാറ്റാനുള്ള നീക്കത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകളും ഹയർസെക്കൻഡറി അധ്യാപക സംഘടനകളും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. 

 

മോഡൽ പരീക്ഷ പൂർത്തിയായ ശേഷം പരീക്ഷ നീട്ടിവയ്ക്കുന്നത് കുട്ടികൾക്ക് അധിക സമ്മർദമുണ്ടാക്കും. അധ്യാപകരുടെ തിരഞ്ഞെടുപ്പു പരിശീലനം പരീക്ഷയ്ക്കു തടസ്സമാകില്ല. മാർച്ച് 31ന് പരീക്ഷ തീരുന്നതിനാൽ 6നു നടക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കെപിഎസ്ടിഎ, കെഎസ്ടിയു, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ കമ്മിഷനെ അറിയിച്ചു.

 

കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷകൾ നീട്ടുന്നതാണ് ഉചിതമെന്ന് നേരത്തേ അഭിപ്രായമുയർന്നിരുന്നെങ്കിലും മാർച്ചിൽ തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ക്ലാസുകളും റിവിഷനും തിരക്കിട്ടു പൂർത്തിയാക്കി. പതിവിനു വിപരീതമായി മോഡൽ പരീക്ഷ രാവിലെയും വൈകിട്ടും നടത്തി ഇന്നലെ തീർത്തു. 

 

മാറ്റിയാൽ ഏപ്രിലിലോ മേയിലോ

മാറ്റാൻ അനുമതി ലഭിച്ചാൽ പരീക്ഷ ഏപ്രിൽ രണ്ടാം വാരം നടത്തുക, മേയിലേക്കു മാറ്റുക എന്നിങ്ങനെ 2 നിർദേശങ്ങളാണ് മുന്നിലുള്ളത്. ഏപ്രിൽ രണ്ടാം വാരം റമസാൻ വ്രതം തുടങ്ങുന്നതിനാൽ പരീക്ഷ നടത്തരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഏപ്രിൽ രണ്ടാംവാരം നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ചിൽ തന്നെ തീർക്കാനും ആലോചനയുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത ചൂടും ജലക്ഷാമവും തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനമുണ്ടാകാനുള്ള സാധ്യതയും പരിഗണിക്കേണ്ടി വരും.

English Summary: Kerala SSLC, Plus Two Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com