ADVERTISEMENT

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ പഠനഗവേഷണങ്ങൾക്ക് 2021–’22 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ മേയ് 3 മുതൽ ജൂൺ ഒന്നു വരെ സമർപ്പിക്കാം. 

അപേക്ഷാഫീ ജൂൺ 5 വരെയടയ്ക്കാം. www.isical.ac.in / www.isical.ac.in/~admission. പ്രവേശന പരീക്ഷ ജൂലൈ 18ന്. മിക്ക വിദ്യാർഥികൾക്കും സ്‌റ്റൈപ്പൻഡുണ്ട്. 90 വർഷമായി പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ബെംഗളൂരു, ചെന്നൈ, ഡൽഹി, തെസ്പുർ, ഹൈദരാബാദ് ഉൾപ്പെടെ ഒട്ടേറെ കേന്ദ്രങ്ങളുണ്ട്.

പ്രോഗ്രാമുകൾ

(പ്രതിമാസ സ്‌റ്റൈപ്പൻഡ് തുക അവസാനം)

∙ 3-year B.Stat. (Hons) : അപേക്ഷകർക്കു മാത്‌സ് അടങ്ങിയ പ്ലസ് ടു വേണം; കോഴ്‌സ് കൊൽക്കത്തയിൽ, 5000 രൂപ.

∙ 3-year B Math (Hons): മാത്‌സ് അടങ്ങിയ പ്ലസ് ടൂ വേണം; ബെംഗളൂരു, 5000 രൂപ.

(ഇന്ത്യൻ നാഷനൽ മാത്‌സ് ഒളിംപ്യാഡിൽ അവാർഡ് ലഭിച്ചവർക്ക് ഈ രണ്ടു കോഴ്‌സുകളിലും ചേരാൻ എഴുത്തുപരീക്ഷ വേണ്ട.)

∙ 2-year M Stat: ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം. ഡൽഹി. 8000 രൂപ.

∙ 2-year M Math: ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം. ബെംഗളൂരു. 8000 രൂപ.

∙ 2-year MS in Quantitative Economics: ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം. ഡൽഹി, കൊൽക്കത്ത. 8000 രൂപ.

∙ 2-year MS in Quality Management Science: ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം. ബെംഗളൂരു, ഹൈദരാബാദ്. 8000 രൂപ.

∙ 2-year MS in Library & Information Science: ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം, ബെംഗളൂരു, 8000 രൂപ.

∙ 2-year M Tech in Computer Science: ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ മാത്‌സ് അടങ്ങിയ പ്ലസ്ടുവിനു ശേഷം ഏതെങ്കിലും വിഷയത്തിലെ മാസ്റ്റർ ബിരുദം. കൊൽക്കത്ത, 12,400 രൂപ. മികച്ച ഗേറ്റ് സ്‌കോറുള്ളവർ എഴുത്തുപരീക്ഷയിൽ ഇരിക്കേണ്ട.

∙ 2-year Master of Technology in Cryptology & Security: വ്യവസ്ഥകളെല്ലാം കംപ്യൂട്ടർ സയൻസ് എംടെക്കിന്റേതു തന്നെ.

∙ 2-year MTech in Quality, Reliability & Operations Research: സ്‌റ്റാറ്റ്‌സിൽ മാസ്‌റ്റർ ബിരുദം അഥവാ സ്‌റ്റാറ്റ്‌സ് അടങ്ങിയ മാത്‌സ് മാസ്‌റ്റർ ബിരുദം, അഥവാ ബിടെക് അഥവാ തുല്യ പ്രഫഷനൽ അംഗത്വയോഗ്യത (പ്ലസ്‌ടുവിൽ ഫിസിക്‌സും കെമിസ്‌ട്രിയും വേണം). കൊൽക്കത്ത, 12,400 രൂപ.

∙ 1-year PG Diploma in Statistical Methods & Analytics: മാത്‌സ് അടങ്ങിയ ബിരുദം അഥവാ ബിടെക് / തുല്യയോഗ്യത. ചെന്നൈ, തെസ്പുർ.

∙ 1-year PG Diploma in Agricultural & Rural Management with Statistical Methods & Analytics:: ഏതെങ്കിലും വിഷയത്തിലെ ബിരുദം. പ്ലസ്‌ടുവിൽ മാത്‌സോ സ്റ്റാറ്റ്സോ വേണം. ഗിരിഡീഹ് (ജാർഖണ്ഡ്).

 

ഏതു പ്രോഗ്രാമായാലും സെപ്റ്റംബർ ഒന്നിനകം യോഗ്യതാപരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയിലെയും ഇന്റർവ്യൂവിലെയും മികവു നോക്കിയാണ് സിലക്‌ഷൻ.

 

ജൂനിയർ റിസർച് ഫെലോഷിപ്

സ്‌റ്റാറ്റ്‌സ്, മാത്‌സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്, ഫിസിക്സ് & അപ്ലൈഡ് മാത്‌സ്, ജിയോളജി, ബയളോജിക്കൽ സയൻസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്നീ വിഷയങ്ങളിൽ ജെആർഎഫ് സൗകര്യമുണ്ട്. 31,000 രൂപയെങ്കിലും ഫെലോഷിപ് ലഭിക്കും.

അപേക്ഷ

വെബ് സൈറ്റിലെ പ്രോസ്‌പെക്‌ടസ് പഠിച്ചിട്ട് www.isical.ac.in/~admission എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദനിർദേശങ്ങൾ സൈറ്റിലുണ്ട്. 

അപേക്ഷാഫീ 1250 രൂപ. സംവരണമില്ലാത്ത വനിതകൾ 750 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 625 രൂപ.

English Summary: Indian Statistical Institute Admission

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com