ADVERTISEMENT

രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ജയ്പുരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിൽ (ഐഐസിഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷ സ്വീകരിക്കും. www.iicd.ac.in.

പ്രോഗ്രാമുകൾ

എ) 4–വർഷ ബി ഡിസ്: പ്ലസ്ടു ജയിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. നാലു വിഭാഗങ്ങളിൽ സ്പെഷ്യലൈസേഷൻ : സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ (തുകൽ, കടലാസ്, പ്രകൃതിയിലുള്ള നാരുകൾ, തുണി) / ഹാർ‍ഡ് മെറ്റീരിയൽ ഡിസൈൻ (മരം, ലോഹം, ശില) / ഫയേർഡ് മെറ്റീരിയൽ ഡിസൈൻ (സിറാമിക്, എർത്തൻവെയർ, സ്റ്റോൺവെയർ, ടെറാക്കോട്ട) / ഫാഷൻ ക്ലോത്തിങ് / ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ / ജ്വല്ലറി ഡിസൈൻ, 180 സീറ്റ്

ബി) 2–വർഷ എംഡിസ്: ഡിസൈൻ / ആർക്കിടെക്ചർ ബിരുദം. 90 സീറ്റ്

 

സി) 3–വർഷ എംവോക്: ഡിസൈൻ ഒഴികെയുള്ള വിഷയങ്ങളിലെ ബിരുദധാരികൾക്ക്. 90 സീറ്റ്

ബിഡിസ്, എംവോക് പ്രോഗ്രാമുകളിലെ ആദ്യവർഷം ഫൗണ്ടേഷൻ പ്രോഗ്രാമാണ്. പഠനത്തിന് സെമസ്റ്റർ ഫീ 1.20 ലക്ഷം രൂപ. പ്രവേശനഫീ 7000 രൂപ. ഹോസ്റ്റൽ ഭക്ഷണമടക്കം സെമസ്റ്ററിൽ ആകെ ഫീസ് 2.20 ലക്ഷം രൂപയോളം വരും. എല്ലാ പ്രോഗ്രാമുകൾക്കും ഫീസ് തുല്യം. എൻആർഐ വിഭാഗക്കാർക്ക് വിശേഷനിരക്ക്. മികച്ച പ്ലേസ്മെന്റ് ചരിത്രമാണുള്ളത്.

English Summary: Design Study In Jaipur IICD

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com