പിഎച്ച്ഡി പഠിക്കാം; മുൻനിര സ്ഥാപനങ്ങളിൽ
Mail This Article
രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പിഎച്ച്ഡി ഗവേഷണത്തിന് ഇപ്പോൾ അപേക്ഷിക്കാം. സൂചനകൾ ചുവടെ.
1) ഐസർ കൊൽക്കത്ത – apply.iiserkol.ac.in. എ) പിഎച്ച്ഡി: ബയളോജിക്കൽ / കെമിക്കൽ / കംപ്യൂട്ടേഷനൽ ഡേറ്റ / എർത്ത് / ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്. ഐസർ അപേക്ഷയോടൊപ്പം പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്പിനും (https://pmrf.in) അപേക്ഷിക്കാൻ നിർദേശമുണ്ട്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ. ഇന്റർവ്യൂ മേയ് 20– 31. സിലക്‌ഷൻ ലിസ്റ്റ് ജൂൺ 21ന്. ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വകുപ്പിൽ ഇക്കണോമിക്സ് ഗവേഷണത്തിനും അവസരമുണ്ട്. സംശയപരിഹാരത്തിന് phd@iiserkol.ac.in.
ബി) ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: 2 വർഷം എംഎസ് + 4 വർഷം പിഎച്ച്ഡി. ബിഎസ്‌സി, ബിടെക്, എംബിബിഎസ് അഥവാ തുല്യയോഗ്യത വേണം. ബയളോജിക്കൽ / കെമിക്കൽ / എർത്ത് / ഫിസിക്കൽ സയൻസസ് വിഷയങ്ങളിൽ പഠനഗവേഷണങ്ങൾ. JAM / JGEEBILS / JEST യോഗ്യതാപരീക്ഷകളിലെ സ്കോർ വേണ്ടിവരും. ഇപ്പോൾ അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
2) ഐസർ മൊഹാലി – www.iisermohali.ac.in. എ) പിഎച്ച്ഡി: ബയളോജിക്കൽ / കെമിക്കൽ / ഫിസിക്കൽ / മാത്തമാറ്റിക്കൽ / എർത്ത് & എൻവയൺമെന്റൽ / ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസിൽ ഗവേഷണം. GATE/CSIR or UGC-NET/ JEST/ GPAT/ ICMR-JRF/ DBT-JRF/ DBT-BINC/ ICAR-NET/ DST- INSPIRE യോഗ്യത വേണം. അപേക്ഷ ഏപ്രിൽ 30ന് ഉച്ചയ്ക്കു 12 വരെ.
ബി) ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ എംഎസ്, പിഎച്ച്ഡി ബിരുദങ്ങൾ നേടാം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 20 വരെ.
3) നൈസർ, ഭുവനേശ്വർ (National Institute of Science Education & Research)– www.niser.ac.in. പിഎച്ച്ഡി ഗവേഷണവിഷയങ്ങൾ: ബയളോജിക്കൽ / കെമിക്കൽ / കംപ്യൂട്ടർ / എർത്ത് & പ്ലാനറ്ററി / ഫിസിക്കൽ / മാത്തമാറ്റിക്കൽ / ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ്. ഓൺലൈൻ അപേക്ഷ മേയ് ഒന്നു വരെ.
4) സിഡിഎഫ്ഡി – (Centre for DNA Fingerprinting and Diagnostics, Hyderabad) – www.cdfd.org.in. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം. ആധുനിക ബയോളജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ താൽപര്യമുള്ളവരിൽ നിന്ന് റിസർച്–സ്കോളർഷിപ് പ്രോഗ്രാമിലേക്ക് മേയ് 9 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഡിഎൻഎ ഫിംഗർ പ്രിന്റിങ് നടത്തുന്ന ഈ സ്ഥാപനത്തിന് പിഎച്ച്ഡി ഗവേഷണം നടത്താനും അംഗീകാരമുണ്ട്. സെൽ & മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്, മോളിക്യുലർ ബയോളജി, ഇമ്യൂണോളജി എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്താം. സംശയപരിഹാരത്തിന് rsp@cdfd.org.in.
5) സിസിഎംബി (Centre for Cellular and Molecular Biology Hyderabad) – www.ccmb.res.in. പിഎച്ച്ഡി ഗവേഷണവിഷയങ്ങൾ: സെൽ ബയോളജി, മോളിക്യുലർ ബയോളജി, ജനറ്റിക്സ്, ജീനോമിക്സ്, ഡവലപ്മെന്റൽ ബയോളജി, പ്ലാന്റ് മോളിക്യുലർ ബയോളജി, കൺസർവേഷൻ ബയോളജി, ഇക്കോളജി, പ്രോട്ടീൻ സ്ട്രക്ചർ & ഫങ്ഷൻ, ബയോളജി ഓഫ് മൈക്രോമോളിക്യൂൾസ്, ബയോളജി ഓഫ് ഇൻഫക്‌ഷൻ, എപിജനറ്റിക്സ്, ക്രൊമാറ്റിൻ ബയോളജി, ബയോഇൻഫർമാറ്റിക്സ്. ഓൺലൈൻ അപേക്ഷ മേയ് 9 വരെ.
6) ഐഐടി തിരുപ്പതി – iittp.ac.in. പിഎച്ച്ഡി ഗവേഷണവിഷയങ്ങൾ: സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 30 വരെ.
English Summary: PhD In India