ഐഐഎസ്‌ടിയിൽ പിജി പ്രവേശനം നേടാം
Mail This Article
കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിൽ പിജി പ്രവേശനത്തിന് ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. Dean (Academics) Indian Institute of Space Science &Technology, Valiamala, Thiruvananthapuram - 695 547; ഫോൺ: 0471-256 8477; ഇ–മെയിൽ: admissions@iist.ac.in; വെബ്: www.iist.ac.in.
പഠനശാഖകൾ
∙ എംടെക്: തെർമൽ & പ്രൊപ്പൽഷൻ, എയ്റോഡൈനമിക്സ് & ഫ്ലൈറ്റ് മെക്കാനിക്സ്, സ്ട്രക്ചേഴ്സ് & ഡിസൈൻ, ആർഎഫ് & മൈക്രോവേവ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്, കൺട്രോൾ സിസ്റ്റം, വിഎൽഎസ്ഐ & മൈക്രോസിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്, മെറ്റീരിയൽസ് സയൻസ് & ടെക്നോളജി, എർത്ത് സിസ്റ്റം സയൻസ്, ജിയോ ഇൻഫർമാറ്റിക്സ്, മെഷീൻ ലേണിങ് & കംപ്യൂട്ടിങ്, ഒപ്റ്റിക്കൽ എൻജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി
∙ എംഎസ്‌സി: അസ്ട്രോണമി & അസ്ട്രോഫിസിക്സ്
മറ്റു വിവരങ്ങൾ
ബിടെക്കുകാർക്കു പുറമേ മാത്‌സ്, സ്റ്റാറ്റ്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി എംഎസ്‌സിക്കാർക്കും അവസരം. 2021 ജൂൺ 16ന് 32 വയസ്സു കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്. 5 വിഷയങ്ങൾക്കുവരെ ശ്രമിക്കാം. അപേക്ഷാഫീയിൽ അതനുസരിച്ചു മാറ്റം വരും. ഒന്നിലേറെ വിഷയങ്ങളിലേക്ക് ശ്രമിക്കുന്നവർ മുൻഗണനാക്രമം കാണിക്കണം. ഓരോ വിഷയത്തിന്റെയും കഴിഞ്ഞ വർഷത്തെ ഗേറ്റ് സ്കോർ കട്ടോഫ് ഇനംതിരിച്ച് ബ്രോഷറിൽ നൽകിയിട്ടുണ്ട്. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഇന്റർവ്യൂ. കോവിഡ് കാരണം മാറ്റമില്ലെങ്കിൽ, ഓഗസ്റ്റ് രണ്ടിന് ക്ലാസ് തുടങ്ങും.
അപേക്ഷാരീതിയും ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യതയുമുൾപ്പെടെ വിശദവിവരങ്ങൾക്കു സൈറ്റ് നോക്കാം. ഐഎസ്ആർഒ / ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ജീവനക്കാർക്ക് പ്രത്യേക സിലക്‌ഷനുണ്ട്.
പിഎച്ച്ഡി
മേയ് 27 മുതൽ ജൂൺ 24 വരെ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
English Summary: Admission In Indian Institute of Space Science and Technology