ADVERTISEMENT

ലോകോത്തര പഠന നിലവാരത്തിലൂടെ വിദ്യാഭ്യാസമേഖലയിൽ ദശാബ്ദങ്ങളായി സ്വന്തമായ ഇടം സൃഷ്ടിച്ചെടുത്ത സ്ഥാപനമാണ് കോയമ്പത്തൂരിലെയും മേട്ടുപ്പാളയത്തിലെയും  എസ്എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസ്. ഇവിടുത്തെ നൂതനമായ പഠനാന്തരീക്ഷം തങ്ങളുടെ അക്കാദമിക സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും ഇന്ത്യൻ സംസ്കാരത്തിൽ ശക്തമായ വേരുകളുള്ള വിജയിച്ച ഒരു ആഗോള പൗരനായി തീരാനും വിദ്യാർഥികളെ സഹായിക്കുന്നു.

SSVM-Cambridge-School-Photo-2

വിദ്യാർഥികൾക്ക് അവരുടേതായ വേഗത്തിനനുസരിച്ച് പഠിക്കാനും വളരാനും കഴിയുമെന്ന് ഇവിടത്തെ വൈവിധ്യമാർന്ന അക്കാദമിക, പാഠ്യേതര സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നു. വിദ്യാർഥികൾക്ക് ആരോഗ്യകരവും ശുചിത്വമുള്ളതുമായ ആഹാരവും, സുരക്ഷിതമായ താമസസൗകര്യവും പോസിറ്റീവായ പഠനാന്തരീക്ഷവും എസ്എസ് വിഎം നൽകുന്നു. ശക്തമായ അടിത്തറയിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ പൂർത്തീകരണം വരെ, നല്ലൊരു ജീവിതം നയിക്കാനും കഴിവിന്റെ പരമാവധി വളർച്ച നേടാനും കൃത്യമായ മാർഗനിർദേശം എല്ലാവർക്കും ആവശ്യമാണെന്ന് എസ്എസ്‌വിഎം സ്ഥാപക മാനേജിങ് ട്രസ്റ്റിയും കറസ്പോണ്ടന്റുമായ ഡോ. മണിമേഖലൈ മോഹൻ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ ഭാവിതലമുറയ്ക്ക് വിമർശനാത്മകവും അവലോകനപരവുമായ നൈപുണ്യ ശേഷികളുടെ ആവശ്യകതയും ദീർഘദർശിയായ ഡോ. മണിമേഖലൈ അംഗീകരിക്കുന്നു.

വിവിധ സാംസ്കാരിക വേരുകളുള്ള വിദ്യാർഥികൾ ഇടകലർന്ന് പഠിക്കുന്ന സ്ഥാപനമാണ്  എസ്എസ്‌വിഎം. ഇവിടുത്തെ വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസം തങ്ങളുടെ ശേഷികൾ വിലയിരുത്തി വ്യക്തിഗത ലക്ഷ്യങ്ങൾ കുറിക്കാൻ അവരെ സഹായിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വേണ്ടി പഠിതാക്കളെ തയാറാക്കുന്നതിന് ഇവിടുത്തെ അധ്യാപകരും നിരന്തരം  തങ്ങളെ നവീകരിക്കാറുണ്ട്. കുട്ടികളെ കേന്ദ്രമാക്കിയ അധ്യാപന രീതിയും സൃഷ്ടിപരമായ ബോധനശാസ്ത്രവും എല്ലാ വിഷയങ്ങളിലും ഇവിടെ പിന്തുടരുന്നു. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ഇന്ത്യയിലെയും വിദേശത്തെയും മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് കാരണവും മറ്റൊന്നല്ല. 

കൂടുതൽ വിവരങ്ങൾക്ക്:

https://www.ssvminstitutions.in/

SSVM-Residential-School-Photo-2

Phone: +91 9364454884

കേംബ്രിജിനെ കോയമ്പത്തൂരിൽ എത്തിച്ച്  എസ്എസ്‌വിഎം വേൾഡ് സ്കൂൾ

ദക്ഷിണേന്ത്യയിലെ പ്രഥമ കേംബ്രിജ് പ്രാരംഭ വർഷ കേന്ദ്രമാണ് കോയമ്പത്തൂരിലെ  എസ്എസ്‌വിഎം വേൾഡ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കേംബ്രിജ് വിദ്യാഭ്യാസം നൽകാനാകുന്ന തരത്തിലേക്കുള്ള ശരിയായ ചുറ്റുപാടുകൾ ഇതിനോടകം  എസ്എസ്‌വിഎം വേൾഡ് സ്കൂൾ സൃഷ്ടിച്ചെടുത്തിരുന്നു. 3-5 വയസ്സുകാർക്കുള്ള പ്രാരംഭ വർഷ(KG) ക്ലാസ്സുകളിലേക്കും  6-11 വയസ്സുകാർക്കുള്ള പ്രൈമറി തല( 1 മുതൽ 5 വരെ ഗ്രേഡ്) ക്ലാസ്സുകളിലേക്കും 2021-22 അക്കാദമിക വർഷത്തിലെ പ്രവേശനം ആരംഭിച്ചു. വരും വർഷങ്ങളിൽ  ഈ ക്ലാസ്സുകൾ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ(IGCSE) തലത്തിലേക്കും A ലെവലിലേക്കും ഉയരും. പ്രവേശനത്തിന് ബന്ധപ്പെടാം : https://ssvmwscambridge.com, Phone: +91 9047031313

എസ്എസ്‌വിഎം പ്രെപ് വേഴ്സിറ്റിയിൽ നിന്ന് NEET ഓൺലൈൻ ക്ലാസുകൾ

SSVM-Residential-School-Photo-1

2018ൽ സ്ഥാപിതമായ എസ്എസ്‌വിഎം പ്രെപ് വേഴ്സിറ്റിയിൽ JEE, NEET പരീക്ഷകൾക്കായി വിദ്യാർഥികളെ തയാറെടുപ്പിക്കുന്നുണ്ട്.

നീറ്റ് ഓൺലൈൻ ക്ലാസുകൾ

പതിനൊന്നാം ഗ്രേഡ് വിദ്യാർഥികൾക്കായുള്ള നീറ്റ് ഓൺലൈൻ ക്ലാസുകൾ എസ്എസ്‌വിഎം  പ്രെപ് വേഴ്സിറ്റിയിൽ ആരംഭിച്ചു. അവരവരുടെ സ്കൂളുകളിൽ തുടർന്നു കൊണ്ട് തന്നെ സ്കൂൾ അധ്യയന മണിക്കൂറുകൾക്കുശേഷം ഓൺലൈനായി നീറ്റ് പരീക്ഷാ തയ്യാറെടുപ്പ് നടത്താൻ ഇത് വിദ്യാർഥികളെ സഹായിക്കും. വിദ്യാർഥികളുടെ സൗകര്യാർത്ഥം ഓരോ ദിവസവും വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന ക്ലാസുകൾ രണ്ട് ബാച്ചായി തിരിച്ചിരിക്കുന്നു. താങ്ങാനാവുന്ന തുച്ഛമായ ഫീസ് മാത്രം ഈടാക്കുന്ന ഈ കോഴ്സ് മിടുക്കരായ യുവ മനസ്സുകൾക്ക് മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നിടുന്നു. എസ്എസ്‌വിഎം പ്രെപ് വേഴ്സിറ്റി തയ്യാറെടുപ്പിക്കുന്ന വിദ്യാർഥികൾ നേടുന്ന ഉജ്ജ്വല വിജയവും എസ്എസ്‌വിഎം സ്ഥാപനങ്ങളുടെ നേതൃത്വവും ഈ കോഴ്സിനെ വിദ്യാർഥികൾക്ക്  പ്രിയപ്പെട്ടതാക്കുന്നു.

പ്രശ്ന പരിഹാര ശേഷികളിലുള്ള പരിശീലനം, ജ്ഞാനാധിഷ്ഠിത വ്യക്തിഗത കൗൺസിലിങ് എന്നിവയ്ക്കൊപ്പം എസ്എസ്‌വിഎം പ്രെപ് വേഴ്സിറ്റിയുടെ അനുഭവസമ്പന്നരായ അധ്യാപകരും എസ്എസ്‌വിഎമ്മിന്റെ തനത് അധ്യാപന രീതിയും സർഗാത്മക പഠന മോഡ്യൂളുകളും ചേരുമ്പോൾ സമ്മർദ്ദങ്ങളില്ലാത്ത വ്യക്തിഗത ശ്രദ്ധ വിദ്യാർഥികൾക്ക് ലഭിക്കും. ഇത് ദേശീയതല മത്സരാത്മക പരീക്ഷകളെ നേരിടാനുള്ള ആത്മവിശ്വാസം അവർക്ക് നൽകും. വിദ്യാർഥികളുടെ പ്രകടനത്തെ സംബന്ധിച്ച നിരന്തരമായ റിപ്പോർട്ടുകൾ മാതാപിതാക്കൾക്ക് നൽകുന്നുണ്ട്.  എസ്എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസുമായി ചേർന്ന് വിദ്യാർഥികൾക്ക് വിജയകരമായ കരിയർ പടുത്തുയർത്താൻ ഇത് വഴി സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക്: https://ssvmprepversity.com, Phone: +91 9655914141

English Summary: SSVM Institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com