ADVERTISEMENT

തീരെക്കുറഞ്ഞ ഫീസ് മാത്രം നൽകി, മെഡിക്കൽ–അനുബന്ധ പിജി പ്രോഗ്രാമുകളിൽ പഠിക്കാൻ പുതുച്ചേരി ജിപ്മെറിൽ അവസരം. ഓൺലൈനായി ജൂൺ 15 വരെ അപേക്ഷിക്കാം.

 

വെബ്സൈറ്റ്: www.jipmer.edu.in

 

പ്രോഗ്രാമുകൾ

 

∙എംഎസ്‌സി (െമഡിക്കൽ ബയോകെ‌മിസ്ട്രി, എംഎൽടി–മൈക്രോബയോളജി, എംഎൽടി–പതോളജി, മെഡിക്കൽ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ന്യൂറോടെക്നോളജി)

∙എംഎസ്‌സി‌ നഴ്സിങ് – 5 ശാഖകൾ: പീഡിയാട്രിക് / കമ്യൂണിറ്റി ഹെൽത്ത് / മെഡിക്കൽ സർജിക്കൽ /സൈക്യാട്രിക് / ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജിക്കൽ നഴ്‌സിങ്

 

∙മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്്

∙ പോസ്റ്റ്–ബേസിക് ഡിപ്ലോമ ഇൻ നഴ്സിങ് – 3 ശാഖകൾ: ക്രിട്ടിക്കൽ കെയർ / കാർഡിയോ–തൊറാസിക് / ഓപ്പറേഷൻ റൂം നഴ്‌സിങ്

∙പിജി ഡിപ്ലോമ ഇൻ ജനറ്റിക് കൗൺസലിങ് / പിജി ഫെലോഷിപ് ഇൻ ഫാമിലി പ്ലാനിങ്

 

പരീക്ഷ

∙കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ ജൂലൈ രണ്ടിന് ഉച്ചയ്ക്കു രണ്ടു മുതൽ ഒന്നര മണിക്കൂർ. 

∙കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷകർ വരുന്ന മുറയ്ക്കാണ് കേന്ദ്രം അലോട്ട് ചെയ്തുനൽകുന്നത്. 

∙അതതു കോഴ്സുമായി ബന്ധപ്പെട്ട വിഷയത്തിലെ 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 

∙തെറ്റിനു മാർക്കു കുറയ്ക്കും. കൗൺസലിങ് വഴി സിലക്‌ഷൻ. സംവരണമുണ്ട്.

 ലഭ്യതയനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം നൽകും. കോഴ്സ്ഫീയടക്കമുള്ള വിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com