ADVERTISEMENT

സ്‌കൂളില്‍ പോകാത്ത മറ്റൊരു അധ്യയന വര്‍ഷത്തിലേക്കു വിദ്യാർഥികള്‍ പ്രവേശിച്ചുകഴിഞ്ഞു. ഓണ്‍ലൈനായാണ് പഠനമെങ്കിലും ചിട്ടയോടെയുള്ള പഠനം പല വിദ്യാർഥികള്‍ക്കും ഇല്ലാതായെന്ന ആശങ്കയാണു രക്ഷിതാക്കള്‍ക്കുള്ളത്. സ്‌കൂളുകളിലേക്കു പോയിരുന്ന സമയത്തും അന്നന്ന് എടുത്ത പാഠം നന്നായി മനസ്സിലാക്കി പഠിക്കാന്‍ കുട്ടികളെ ട്യൂഷനു വിടുന്ന രീതി ഉണ്ടായിരുന്നല്ലോ. രക്ഷിതാക്കള്‍ക്കു വിഷയങ്ങളിലുള്ള അറിവില്ലായ്മയും തങ്ങള്‍ പറയുന്നതിനേക്കാള്‍ നല്ല പോലെ മറ്റൊരാള്‍ പഠിപ്പിക്കുന്നതാകും വിദ്യാർഥികള്‍ക്കു ഗുണം ചെയ്യുന്നത് എന്ന ചിന്തയിലും ആണു ട്യൂഷനു വിട്ടിരുന്നത്. 

 

സ്‌കൂളുകള്‍ ഓണ്‍ലൈനിലേക്കു മാറിയപ്പോഴും കുട്ടികള്‍ക്കു പഠിക്കാനുള്ളത് ഇപ്പോഴും അത്ര തന്നെയുണ്ട് എന്നതാണ് സത്യം. ട്യൂഷന്‍ വേണമെങ്കിലും പുറത്തുപോയുള്ള ട്യൂഷന്‍ നിലവില്‍ സുരക്ഷിതമല്ല. ഭാവിയില്‍ കോവിഡ് സാഹചര്യങ്ങള്‍ മാറിയാലും കുട്ടികളെ വീട്ടില്‍ നിര്‍ത്തിക്കൊണ്ടു തന്നെ രക്ഷിതാക്കള്‍ക്ക് അവരെ ട്യൂഷന് ചേര്‍ക്കാവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇപ്പോഴുണ്ട്.

cc-plus-02

 

ചോയ്‌സുകള്‍ ധാരാളമുണ്ടെങ്കിലും അനുയോജ്യമായതു തിരഞ്ഞെടുക്കലാണ് അല്പം വിഷമകരം. രക്ഷിതാക്കളുടേയും കുട്ടികളുടേയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ വേണം തെരഞ്ഞെടുക്കാന്‍. മുന്‍കാലങ്ങളിലെ അവരുടെ പ്രവര്‍ത്തനപരിചയവും പരിഗണിക്കുന്നതു നല്ലതാണ്. കാരണം തയാറെടുപ്പുകള്‍ ഇല്ലാതെ അതിവേഗം തുടങ്ങുന്ന കോച്ചിങ് ക്ലാസുകളോട് അകലം പാലിക്കാം.

 

പരിചയസമ്പന്നത അധ്യാപനത്തില്‍ ഗുണകരമാണ്. ആറു വര്‍ഷത്തിലേറെയായി കാക്കനാട് ആസ്ഥാനമായി ഇ-ലേണിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന Competitive Cracker എന്ന സ്ഥാപനത്തെ പിഎസ്‌സി, എസ്എസ്‌സി ഉള്‍പ്പെടുന്ന മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മുതിര്‍ന്നവര്‍ക്കു സുപരിചിതമായിരിക്കും. ഈ അനുഭവസമ്പത്തില്‍ നിന്നാണു സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി CC Plus Tuition എന്ന സഹസ്ഥാപനം വരുന്നത്. പേരില്‍ സൂചിപ്പിച്ച പോലെ ട്യൂഷനാണ് ഈ ആപ്ലിക്കേഷന്‍ പ്രാധാന്യം നല്‍കുന്നത്. 5 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള STATE /CBSE സിലബസ് ക്ലാസുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്.

cc-plus-03

 

റെക്കോര്‍ഡഡ് വീഡിയോകള്‍ ആണ് ലഭിക്കുക. ഈ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തും കാണാം. കൂടാതെ വിദ്യാർഥികളുടെ പഠനനിലവാരം ഉറപ്പാക്കാനും അവര്‍ക്കു സംശയങ്ങള്‍ നേരിട്ട് ചോദിക്കാനും അവസരം നല്‍കുന്ന ലൈവ് ക്ലാസുകളും ഉണ്ട്. സ്റ്റഡി ഗ്രൂപ്പുകളാണ് മറ്റൊരു പ്രത്യേകത. 1:10, അധ്യാപക, വിദ്യാർഥി അനുപാതത്തിലാണു ഗ്രൂപ്പുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ടീച്ചര്‍ക്ക് വിദ്യാർഥികളെ നല്ലപോലെ അറിയാനും അവരുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാനും സാധിക്കും.

 

ടെക്സ്റ്റ് പുസ്തകത്തിന് പുറകിലെ പരിശീലനങ്ങളും ക്ലാസില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഓരോ വീഡിയോ ക്ലാസിനും pdf നോട്ടുകളും ഉണ്ടാകും. ടീച്ചര്‍-സ്റ്റുഡന്റ്-പാരന്റ് സര്‍ക്കിള്‍ എല്ലായ്‌പ്പോഴും ആക്റ്റീവായിരിക്കും. പ്രതിവാര പരീക്ഷകള്‍, റിവിഷനുകൾ, പ്രോഗ്രസ് റിപ്പോര്‍ട്ട് ഇതെല്ലാം മക്കളുടെ പഠനത്തില്‍ ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് CC Plus അവരുടെ പരിശീലനം ഈ രീതിയിലാക്കുന്നതും.

 

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാകും വരെ നമ്മുടെ മക്കള്‍ ആക്റ്റീവായിരിക്കേണ്ടത് അത്യാവശ്യമാണ്. അവരിലെ അറിവും സര്‍ഗ്ഗാത്മക വളര്‍ത്തുന്നതിന് സഹായിക്കുന്ന ക്വിസ് മത്സരങ്ങള്‍, ഡ്രോയിങ് മത്സരങ്ങള്‍ തുടങ്ങി ഒട്ടേറെ പുതുമയുള്ള കാര്യങ്ങളുമായാണ് സിസി പ്ലസ് എത്തുന്നത്. ചെറിയ കുട്ടികള്‍ക്കായുള്ള സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് മക്കളിലെ ഭാഷാ മികവ് ഉയര്‍ത്താനും സഹായിക്കും.

 

ഒരു സാധാരണ ട്യൂഷനു രക്ഷിതാക്കള്‍ ചെലവാക്കുന്ന വാര്‍ഷിക തുക മാത്രം ഈടാക്കിയാണ് CC Plus Tuition ക്ലാസുകള്‍ നല്‍കുന്നത്. പഠിക്കാന്‍ മിടുക്കരായ, സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികള്‍ക്ക് ഈ വര്‍ഷം ഫീസിളവോടു കൂടി പഠിക്കാനും ഇവിടെ അവസരമുണ്ടെന്നും CC Plus Tuition, Competitive Cracker എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ആശാ ബിനീഷ് അറിയിച്ചു. Download Now >>

English Summary: CC Plus Tuition App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com