സംസ്കൃത പഠിക്കാം, തീരെക്കുറഞ്ഞ ഫീസുനിരക്കിൽ
Mail This Article
തിരുപ്പതി നാഷനൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകളിലേക്കു ജൂലൈ 26 വരെ അപേക്ഷ സ്വീകരിക്കും. വെബ് : nsktu.ac.in.
മുഖ്യ പ്രോഗ്രാമുകൾ
1) പ്രാക് ശാസ്‌ത്രി; രണ്ടു വർഷം, 60 സീറ്റ്, പ്ലസ്‌ടൂവിനു തുല്യം, അപേക്ഷിക്കാൻ എസ്എസ്എൽസി വേണം.
2) ശാസ്‌ത്രി ; മൂന്നു വർഷം, ബിഎക്കു തുല്യം, 100 സീറ്റ്, പ്രാക് ശാസ്‌ത്രി / 10 വരെ സംസ്കൃതം പഠിച്ചിട്ട് പ്ലസ്‌ടു.
3. ശാസ്‌ത്രി – വേദഭാഷ്യം : 3 വർഷം, ബിഎക്കു തുല്യം, 15 സീറ്റ്, യോഗ്യത പ്രോസ്പെക്റ്റസിൽ
4. ആചാര്യ (എംഎ): രണ്ടു വർഷം, 14 ശാസ്‌ത്രങ്ങളിൽ (സാഹിത്യം, വ്യാകരണം, ജ്യോതിഷം (ഫലിതം, സിദ്ധാന്തം), ന്യായം, അദ്വൈതവേദാന്തം, വിശിഷ്‌ടാദ്വൈത വേദാന്തം, ദ്വൈതവേദാന്തം, ആഗമം, സാംഖ്യയോഗം, ധർമ്മശാസ്‌ത്രം, പുരാണേതിഹാസം, മീമാംസ, വേദഭാഷ്യം)
5. എംഎ സംസ്‌കൃതം: ശബ്‌ദബോധവ്യവസ്‌ഥകളും ലാംഗ്വേജ് ടെക്‌നോളജിയും
6. എംഎസ്‌സി യോഗ തെറാപ്പി
7. എംഎസ്‌സി കമ്പ്യൂട്ടർ സയൻസും സംസ്കൃതഭാഷാ ടെക്‌നോളജിയും
8. എംഎ ഹിന്ദി
9. മാസ്‌റ്റർ ഇൻ ഏൻഷ്യന്റ് ഇന്ത്യൻ മാനേജ്‌മെന്റ് ടെക്‌നിക്‌സ്
10. പിജി പ്രോഗ്രാം (i) നാച്യുറൽ ലാങ്ഗ്വേജ് പ്രോസസിങ് (ii) വെബ് ടെക്നോളജി (iii) യോഗ തെറാപ്പിയും സ്ട്രെസ് മാനേജ്മെന്റും (iv) പൗരോഹിത്യം (v) യോഗവിജ്ഞാനം
11. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ
12. ഗവേഷണ പ്രോഗ്രാമുകൾ.
തീരെക്കുറഞ്ഞ ഫീസുനിരക്കുകൾ. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.
English Summary: National Sanskrit University, Tirupati