ബയോടെക്നോളജി ഉപരിപഠനത്തിനും ഗവേഷണത്തിനും ദേശീയപരീക്ഷകൾ
Mail This Article
ബയോടെക്‌നോളജിയിൽ പിജി, പിഎച്ച്ഡി പഠനത്തിനുള്ള 2 ദേശീയപരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി ഓഗസ്റ്റ് 14നു നടത്തും. ഈമാസം 31നു വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. വെബ് : https://dbt.nta.ac.in. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരവും തൃശൂരും.
1) GAT-B (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി): കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ നടക്കുന്ന പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ. സ്ഥാപനങ്ങൾ പ്രവേശനവിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അപേക്ഷ സമർപ്പിക്കണം.കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും (എംടെക് മറൈൻ ബയോടെക്നോളജി) കേരള കാർഷിക സർവകലാശാലയും (എംഎസ്‌സി അഗ്രികൾചറൽ ബയോടെക്നോളജി) അടക്കം ദേശീയതലത്തിൽ 63 സ്ഥാപനങ്ങൾ ഇതിലെ സ്കോർ സ്വീകരിക്കുന്നുണ്ട്.
2) BET (ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്): DBT-JRF ഫെലോഷിപ്പിനുള്ള യോഗ്യതാപരീക്ഷ. ജെആർഎഫിന് അർഹത ലഭിക്കുന്നവർ പിഎച്ച്ഡിക്കു ഗവേഷണസ്ഥാപനങ്ങളിൽ യഥാസമയം റജിസ്റ്റർ ചെയ്യണം.
പരീക്ഷ ഇങ്ങനെ
കംപ്യൂട്ടർ ഉപയോഗിച്ച് 3 മണിക്കൂർ വീതം GAT-B രാവിലെ 8 മുതലും, BET ഉച്ച തിരിഞ്ഞ് 3 മുതലും നടത്തും. ബയോടെക്നോളജി, ലൈഫ് സയൻസസ്, ബയോളജി എന്നിവയുമായി ബന്ധപ്പെട്ട ബിടെക്, എംഎസ്‌സി, എംടെക്, എംവിഎസ്‌സി യോഗ്യതയുള്ളവരെ പരിഗണിക്കും.60% മാർക്ക് വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55 %. അപേക്ഷയ്ക്കുള്ള അവസാനദിവസം 28 വയസ്സു കവിയരുത്. അർഹതയുള്ള വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട്.
English Summary: Graduate Aptitude Test- Biotechnology (GAT-B) & Biotechnology Eligibility