ഫസ്റ്റ്ബെൽ: പ്ലസ് വൺ റിവിഷൻ 2 ദിവസം കൂടി
Mail This Article
കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്‍ വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം 2 ദിവസത്തിനകം പൂർത്തിയാകും. ഒന്നു മുതൽ 10 വരെയുള്ള ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ നാളെ പ്രത്യേകമായി സംപ്രേഷണം ചെയ്യും. മറ്റന്നാൾ ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്കു പരമാവധി ഒരു ക്ലാസ് എന്ന തരത്തിൽ സംപ്രേഷണം ചെയ്യും.
6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് തിങ്കൾ മുതൽ ഒരു പീരിയഡ് അധികം ഉണ്ടാകും. രാവിലെ 8 മുതൽ 10 വരെ പത്താം ക്ലാസും (4 ക്ലാസുകൾ) 10 മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മുതൽ ഒരു മണി വരെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ സംപ്രേഷണം ചെയ്യും. 6,7,8,9 ക്ലാസുകൾ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്കാണ്. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30 ന് ശേഷമായിരിക്കും. 19 മുതൽ 23 വരെ ഓണാവധിയായിരിക്കുമെന്ന് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.
പ്ലസ്‍ വൺ പൊതു പരീക്ഷയ്ക്കു മുൻപു കുട്ടികൾക്കു സംശയനിവാരണത്തിനുള്ള ഫോൺ ഇൻ പരിപാടികൾ സംപ്രേഷണം ചെയ്യും.
പ്ലസ് വൺ പൊതു പരീക്ഷയ്ക്കു ശേഷം പ്ലസ് ടു ക്ലാസുകൾ പുനരാരംഭിക്കും. ക്ലാസുകളും പ്ലസ് വൺ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.
English Summary: KITE Victer's First Bell Revision