ADVERTISEMENT

ഒരു ശാഖയിൽ ബിടെക് നേടിയവർക്ക് താൽപര്യമുള്ളപക്ഷം ലാറ്ററൽ എൻട്രി വഴി രണ്ടാമതൊരു ശാഖയിലെ ബിടെക് നേടാവുന്ന രീതിക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) അനുമതി നൽകി. 

ഇത്തരത്തിലെ പ്രവേശനം ഏതു തലത്തിൽ വേണം, ക്രെഡിറ്റ് വ്യവസ്ഥകൾ പാലിച്ച് ആദ്യ ബിടെക്കിൽ യോഗ്യത നേടിയ ഏതെല്ലാം വിഷയങ്ങളിലെ തിയറിയും പ്രാക്ടിക്കലും ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുത്ത്, സ്റ്റാറ്റ്യൂട്ടുകൾ പരിഷ്കരിച്ചു നടപ്പാക്കാൻ സാങ്കേതിക സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്കും സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കും കൗൺസിൽ നിർദേശം നൽകി. 

രണ്ടാം ബിടെക്കിനു റഗുലർ വിദ്യാർഥിയായി 2 മുതൽ 3 വരെ വർഷം വരെ പഠിക്കേണ്ടിവരും. വെബ്: www.aicte-india.org.

പരമ്പരാഗതശാഖയിൽ ബിടെക് നേടിയവർ, 2 വർഷത്തെ എംടെക്കിനെക്കാൾ മെച്ചം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ പുതുമേഖലകളിലെ ബിടെക് കൂടി നേടുന്നതായിരിക്കും എന്നു കരുതുന്നപക്ഷം ഇതു സഹായകമാകും. 

മറിച്ച്, പുതുതലമുറയിൽ ബിരുദം നേടിയവർക്ക്, പിന്നീട് കോർ വിഷയങ്ങളിലെ ബിടെക് കൂടി നേടാനും പ്രയോജനപ്പെടും. ആദ്യ ബിടെക്കിൽ സ്കോർ / ഗ്രേഡ് പോയിന്റ് കുറഞ്ഞുപോയവർക്ക് അതു മെച്ചപ്പെടുത്താനും ഇത് അവസരമൊരുക്കും. 

ബന്ധപ്പെട്ട ഘടകങ്ങളെല്ലാം വിവേകപൂർവം പരിഗണിച്ചാവണം തീരുമാനം.

English Summary:  Second BTech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com