നുവാൽസിൽ ഗെയ്മിഫിക്കേഷൻ പരിശീലനം
Mail This Article
സമൂഹമാധ്യമം വ്യാപകമായതോടെ വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിലെ നീണ്ട പ്രഭാഷണങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയില്ലെന്നും, ഗെയ്മിഫിക്കേഷൻ പോലെയുള്ള നൂതന ബോധന തന്ത്രത്തിലൂടെ മാത്രമേ പാഠ്യപദ്ധതി ക്ലാസ്സ് മുറികളിലൂടെ നടപ്പിലാക്കാൻ സാധിക്കുകയുള്ളു എന്നും ആസാം ദേശീയ നിയമ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. വി കെ അഹുജ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ നടപ്പിലാക്കിയ നൈപുണ്യധിഷ്ടിത പഠന രീതിയുടെ ഭാഗമായി നിയമ പഠനത്തിന് ഡിജിറ്റൽ ഗെയിംസ് ഉപയോഗിക്കുന്ന ഗെയ്മിഫിക്കേഷനിൽ അധ്യാപകർക്കുള്ള ദ്വദിന പരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ചു. നുവാൽസിലെ പ്രൊഫസർ ഡോ. മിനി എസ്, ഡോ. അപർണ ശ്രീകുമാർ, ഗെയ്മിഫിക്കേഷൻ വിദഗ്‌ദ്ധന്‍ ഡോ. മനു മെൽവിൻ ജോയ് (കുസാറ്റ് ) എന്നിവർ പ്രസംഗിച്ചു. പുതിയ സർക്കാറിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നതാണ് എൽ. എൽ. ബി. പഠ്യപദ്ധതിയുടെ ഗെയ്മിഫിക്കേഷൻ.
Conetnt Summary : Teachers training in Gamification at NUALS