ADVERTISEMENT

കോവിഡ് മഹാമാരി ആഗോള തൊഴില്‍മേഖലയില്‍ സൃഷ്ടിച്ച ആശങ്കകള്‍ക്കിടയിലും ഇന്ത്യയിലെ മുന്‍നിര സര്‍വകലാശാലയായ ലവ്‍ലി പ്രഫഷണൽ യൂണിവേഴ്സിറ്റി (എല്‍പിയു) പ്ലേസ്മെന്‍റില്‍ തങ്ങളുടെ റെക്കോര്‍ഡ് പ്രകടനം ആവര്‍ത്തിച്ചു. 8500 ലധികം ഓഫറുകളാണ് ഈ വര്‍ഷം എല്‍പിയു വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയത്. ഇക്കൂട്ടത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പള  വാഗ്ദാനം മൈക്രോസോഫ്ടില്‍ നിന്നാണ്; പ്രതിവർഷം 42 ലക്ഷം രൂപ. മാനേജ്മെന്‍റ് മേഖലയിലെ ഉയര്‍ന്ന ശമ്പള പാക്കേജ് ട്രൈഡന്‍റ് വാഗ്ദാനം ചെയ്ത പ്രതിവര്‍ഷം 21 ലക്ഷം രൂപയാണ്. കോവിഡ് മൂലമുണ്ടായ പരിമിതികള്‍ക്കും വിദ്യാര്‍ഥികളുടെ വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനങ്ങള്‍ക്കുമിടയിലും രാജ്യത്തിനകത്തും പുറത്തുമുള്ള മുന്‍നിര സ്ഥാപനങ്ങളെ തന്നെ പ്ലേസ്മെന്‍റിനായി ക്യാംപസിലെത്തിക്കാന്‍ എല്‍പിയുവിന് സാധിച്ചു. 

മൈക്രോസോഫ്ട്, ആമസോണ്‍, കോഗ്നിസന്‍റ്, ക്യാപ്ജെമിനി, ഇന്‍ഫോസിസ്, ബോഷ്, ടിസിഎസ്, വിപ്രോ, എല്‍ & ടി ടെക്നോളജി സര്‍വീസസ്, ഫെഡറല്‍ ബാങ്ക്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ആക്കോര്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ഡിഎക്സ് സി ടെക്നോള‍ജീസ് ഒപ്റ്റം, സിസ്കോ, ലോവ്സ് ഇന്ത്യ, ടിവോ കോര്‍പ്പറേഷന്‍, ഇന്‍ഫിനിയോണ്‍, ഹിറ്റാച്ചി, ഹാവല്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഫോര്‍മാറ്റിക്ക, ബോഷ് ആന്‍ഡ് സീമന്‍സ് ഹോം ആപ്ലിയന്‍സസ് ഗ്രൂപ്പ്, ആകോ ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികള്‍ ആയിരത്തിലധികം പ്ലേസ്മെന്‍റ് ഇവന്‍റുകളിലൂടെ ഈ വര്‍ഷം എല്‍പിയു വിദ്യാര്‍ഥികളെ തേടിയെത്തി. 

marketing-feature-lovely-professional-university

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ എന്‍ഐആര്‍എഫ് 2021 റാങ്കിങ്ങിലും ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ആഗോള റാങ്കിങ്ങിലും ഉയര്‍ന്ന സ്ഥാനമാണ് ഈ വര്‍ഷം എല്‍പിയു സ്വന്തമാക്കിയത്. ഇന്ത്യയിലെ ആയിരക്കണക്കിന് സര്‍വകലാശാലകളെ പിന്തള്ളി എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ എല്‍പിയു 62-ാം സ്ഥാനത്തെത്തി. എല്‍പിയുവിന്‍റെ എന്‍ജിനീയറിങ്ങ്, മാനേജ്മെന്‍റ്, ആര്‍ക്കിടെക്ച്ചര്‍, ലോ, ഫാര്‍മസി പ്രോഗ്രാമുകള്‍ക്കും രാജ്യത്തെ ഏറ്റവും മികച്ച റേറ്റിങ്ങാണ് ലഭിച്ചത്. പല പ്രോഗ്രാമുകളും രാജ്യത്തെ ആദ്യ 25 റാങ്കുകള്‍ക്കുള്ളില്‍ ഇടം പിടിച്ചു. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇംപാക്ട് 2021 റാങ്കിങ്ങ് അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയിലും എല്‍പിയു സ്ഥാനം നേടി. അമേരിക്കയിലെയും കാനഡയിലെയും യുകെയിലെയുമൊക്കെ എണ്ണം പറഞ്ഞ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് എല്‍പിയു ഈ നേട്ടം പങ്കുവയ്ക്കുന്നത്. 

എല്‍പിയുവിലെ അക്കാദമിക മേഖലയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം:

എല്‍പിയുവിനൊപ്പം ഇന്ന് തന്നെ നിങ്ങളുടെ പ്രയാണം ആരംഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം:

സ്വപ്നതുല്യമായ നേട്ടം കരസ്ഥമാക്കാന്‍ താങ്ങും തണലുമായി കൂടെ നിന്ന സര്‍വകലാശാലയ്ക്ക് ഒരു ഗിന്നസ് ലോക റെക്കാര്‍ഡ് വീഡിയോ ആല്‍ബമാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ ഇത്തവണ ഗുരുദക്ഷിണയായി നല്‍കിയത്. വിജയകരമായ പ്ലേസ്മെന്‍റ് സീസണ്‍ ആഘോഷിക്കുവാനായി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ വീഡിയോ ആല്‍ബത്തില്‍ 5656 പേരാണ് എല്‍പിയുവിനോടുള്ള നന്ദി പ്രകടിപ്പിച്ചത്. "ഈ വലിയ പ്ലേസ്മെന്‍റ് ശൃംഖലയുടെ ഭാഗമാക്കിയതില്‍ എല്‍പിയുവിന് നന്ദി, ഒരു വെര്‍ട്ടോ ആയതില്‍ അഭിമാനിക്കുന്നു" എന്ന വാചകമാണ് വിദ്യാര്‍ഥികള്‍ ഏറ്റു പറഞ്ഞ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ഒരേ വാചകം ഇത്രയധികം പേര്‍ പറയുന്ന ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ആല്‍ബമെന്ന റെക്കോര്‍ഡാണ് എല്‍പിയു സ്വന്തമാക്കിയത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട റെക്കോര്‍ഡ് ഗിന്നസ് ലോക റെക്കാര്‍ഡ് ഡേറ്റാബേസിലും ഉള്‍പ്പെടുത്തി. സര്‍വകലാശാലയോടുള്ള ഇവിടുത്തെ വിദ്യാര്‍ഥികളുടെ ഊഷ്മളമായ ബന്ധത്തിന് ഉദാഹരമാണ് ഈ വീഡിയോ ആല്‍ബം. 

guinness-world-records-placement-lovely-professional-university-sponsored-content

കോവിഡ് മഹാമാരി വ്യവസായ മേഖലയ്ക്ക് മുന്നിലുയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ വിദ്യാര്‍ഥികളെ പ്രമുഖ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളിലും സ്റ്റാര്‍ട്ട്അപ്പുകളിലും ഐടി കമ്പനികളിലും പ്ലേസ് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എല്‍പിയു ചാന്‍സലര്‍ അശോക് മിത്തല്‍ പറയുന്നു. വീട്ടിലിരുന്ന് നൂതനമായ മാര്‍ഗ്ഗത്തിലൂടെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഗിന്നസ് റെക്കോര്‍ഡ് വീഡിയോ മുഴുവന്‍ മാനേജ്മെന്റിന്‍റെയും അധ്യാപകരുടെയും പ്ലേസ്മെന്‍റ് ടീമിന്‍റെയും ആത്മവീര്യമുയര്‍ത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗൂഗിള്‍, ആപ്പിള്‍, മേര്‍സിഡസ്, സാംസങ്, സിസ്കോ, ഇന്‍റല്‍, അഡോബി പോലുള്ള മുന്‍നിര കമ്പനികളിലും സിലിക്കണ്‍ വാലിയിലെ മറ്റ് പ്രമുഖ കമ്പനികളിലും ഒരു കോടി രൂപയ്ക്കും അതിനു മുകളിലുമുള്ള ശമ്പള  പാക്കേജുകളില്‍ എല്‍പിയു പൂര്‍വ വിദ്യാര്‍ഥികള്‍ ജോലി ചെയ്തു വരുന്നു. ഉയര്‍ന്ന നിലവാരവും ഡിജിറ്റല്‍ ശേഷികളുമുള്ള എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികള്‍ക്ക് ഇന്ന് തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന ഡിമാന്‍ഡാണുള്ളത്. ഇതിനാല്‍ തുടക്കത്തില്‍ തന്നെ ഏഴക്ക ശമ്പളത്തോട് കൂടി  ഗൂഗിള്‍, ആമസോണ്‍, ഫോണ്‍പേ, ഒപ്റ്റിമൈസര്‍, പ്ലേ സിംപിള്‍, കോംവോള്‍ട്ട് സിസ്റ്റംസ് പോലെ മുന്‍നിര ഉത്പന്ന കന്പനികളില്‍ നൂറു കണക്കിന് എല്‍പിയു വിദ്യാര്‍ഥികള്‍ പ്ലേസ് ചെയ്യപ്പെട്ടു.  

marketing-feature-lovely-professioanl-univerity-sponsored-content

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മികച്ച റാങ്കിങ്ങും, രാജ്യത്തെ ഏറ്റവും മികച്ച പ്ലേസ്മെന്‍റ് റെക്കോര്‍ഡും, ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ആദ്യ ചോയ്സ് ആക്കി എല്‍പിയുവിനെ മാറ്റി. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നും 45ലധികം രാജ്യങ്ങളില്‍ നിന്നും ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് എല്‍പിയുവിന്‍റെ മികവിന്‍റെ ഏറ്റവും വലിയ തെളിവ്. 

ബിരുദ, ബിരുദാനന്തര തലങ്ങളിലായി ഇരുന്നൂറിലധികം പ്രോഗ്രാമുകളും ഡോക്ടറേറ്റ് തലത്തില്‍ നാല്‍പതിലധികം വിഷയങ്ങളുമാണ് എല്‍പിയുവില്‍ ഉള്ളത്. സര്‍വകലാശാലയെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ക്ലിക്ക് ചെയ്യുക

Content Summary : LPU students receive 8500+ placement offers, the highest salary package of 42 lakhs 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com