ADVERTISEMENT

ബംഗലൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നേരത്തേയുള്ള പ്രവേശനം(Early Admission), റഗുലര്‍ പ്രവേശനം (Regular Admission) എന്നിങ്ങനെ രണ്ട്  മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. എഴുത്ത് പരീക്ഷയുടെയും തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാറ്റ്, കെവിപിവൈ സ്‌കോറുകളും പ്രവേശനത്തിന് പരിഗണിക്കും.

 

താഴെ പറയുന്ന ബിരുദ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

ബിഎസ് സി ഫിസിക്‌സ്/ ബയോളജി/ മാത്തമാറ്റിക്‌സ്, ബിഎ എക്കണോമിക്‌സ്/ ഇംഗ്ലീഷ്/ ഫിലോസഫി/ഹിസ്റ്ററി ( മൂന്നു വര്‍ഷ പ്രോഗ്രാമുകള്‍).

ഫിസിക്‌സ്/ ബയോളജി/ മാത്തമാറ്റിക്‌സ്  സ്ട്രീമുകളില്‍ സ്‌പെഷ്യലൈസേഷനോട് കൂടി സയന്‍സ് ആന്‍ഡ് എജ്യുക്കേഷനില്‍ ബിഎസ്​സി. ബിഎഡ് ഇരട്ട ഡിഗ്രി പ്രോഗ്രാം (നാലു വര്‍ഷ പ്രോഗ്രാം).

azimpremjiuniversity-undergraduate-admissions-details

 

പരമ്പരാഗത പഠന മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അനാലിസിസ്, റീസണിങ്, പ്രോബ്ലം സോൾവിങ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയാണ് അസിം പ്രേംജി സര്‍വകലാശാലയിലേത്. തങ്ങളുടെ മുഖ്യ ശേഷികളെയും നൈപുണ്യങ്ങളെയും ശക്തിപ്പെടുത്തി ഊര്‍ജ്ജസ്വലരും സ്വയം പ്രചോദിതരുമായ പഠിതാക്കളാകാന്‍ ഒരു പൊതു പാഠ്യക്രമം വിദ്യാര്‍ത്ഥികളെ സഹായിക്കും.

 

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വൈവിധ്യവും, വിപുലമായ അക്കാദമിക പിന്തുണയും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്  പൂര്‍ണ്ണവും ഭാഗികവുമായ സ്‌കോളര്‍ഷിപ്പും  സര്‍വകലാശാല നല്‍കുന്നു. അനുഭവസമ്പന്നരും ഉന്നതനിലവാരം പുലര്‍ത്തുന്നവരുമായ അധ്യാപകര്‍, നൂതനമായ അധ്യയന-പഠന മാര്‍ഗ്ഗങ്ങള്‍, മെന്ററിങ്ങ്, അധ്യാപനവും ഗവേഷണവും  ഫീല്‍ഡ് പരിജ്ഞാനവും ഇടകലര്‍ന്ന പഠനാന്തരീക്ഷം എന്നിവയെല്ലാം ഇന്ത്യയുടെ സങ്കീര്‍ണ്ണമായ സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താനും 21 നൂറ്റാണ്ടിലെ ഉത്തരവാദിത്തമുള്ള പൗരന്മാരാകാനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. 

 

പുതിയ ക്യാംപസ്

ബംഗലൂരു നഗരപ്രാന്തത്തിലുള്ള സര്‍ജാപൂര്‍- അതിബെലെ റോഡിലെ സര്‍വകലാശാലയുടെ സ്ഥിര റസിഡന്‍ഷ്യല്‍ ക്യാംപസിലാണ് ക്ലാസുകള്‍ നടക്കുക. 80 ഏക്കറില്‍ പരന്നു കിടുക്കുന്ന ക്യാംപസിലെ 2.7 ദശലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായത്. 3800 വിദ്യാർത്ഥികളെയും 700 ഫാക്കൽറ്റി / അഡ്മിനിസ്ട്രേഷൻ സ്റ്റാഫിനെയും ഉൾക്കൊള്ളാൻ കഴിയും വിധം  നിർമിച്ച ക്യാമ്പസ്സിൽ, വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ താമസം, ഫാക്കൽറ്റികൾക്കും ജീവനക്കാർക്കും പാർപ്പിട സൗകര്യങ്ങൾ, അതിഥി താമസം, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റർ, ഔട്ട്ഡോർ, ഇൻഡോർ ഗെയിമുകളുള്ള സ്പോർട്സ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തി വരുന്നു.

 

Address: Azim Premji University, Burugunte Village, Sarjapur Hobli, Anekal Taluk, Bengaluru, Karnataka – 562125

Mobile: 8971889988 

E Mail: ugadmissions@apu.edu.in

Website: www.azimpremjiuniversity.edu.in/ug

 

Content Summary : Azim Premji University Undergraduate Admissions 2021

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com