നിർമാണരംഗത്ത് ശോഭിക്കാൻ ‘നിക്‌മാർ’
Mail This Article
നിർമാണ രംഗത്തെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ എന്നിവയിലെ പ്രഫഷനൽ ബിരുദങ്ങൾക്കും, നിർമാണവുമായി ബന്ധപ്പെട്ട വിശേഷയോഗ്യതകൾക്കും പ്രസക്തി വർധിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രഫഷനൽ മിഴിവിനു പരിശീലനം നൽകുന്ന സ്വയംഭരണ സ്‌ഥാപനമാണ് ‘നിക്‌മാർ’ (National Institute of Construction Management & Research, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859166; admission@nicmar.ac.in, വെബ്: www.nicmar.ac.in). പുണെ, ഗോവ, ഹൈദരാബാദ്, ഡൽഹി, എന്നീ സ്ഥലങ്ങളിൽ യൂണിറ്റുകളുണ്ട്.
8 പൂർണസമയ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഡിസംബർ 10 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ്/ആർക്കിടെക്‌ചർ/ പ്ലാനിങ്/കൊമേഴ്സ്/ഇക്കണോമികസ്/മാത്‌സ്/സ്റ്റാറ്റ്സ്/അഗ്രിക്കൾച്ചർ/മാനേജ്മെന്റ് ബാച്‌ലർ ബിരുദമുള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്.
1. അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്, 2 വർഷം
2. എൻജിനീയറിങ് പ്രോജക്ട് മാനേജ്‌മെന്റ്, 2 വർഷം
3. റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്, 2 വർഷം
4. ഇൻഫ്രാസ്‌ട്രക്‌ചർ ഫൈനാൻസ്, ഡവലപ്മെന്റ് & മാനേജ്‌മെന്റ്, 2 വർഷം
5. മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്‌ട്രക്‌ഷൻ ബിസിനസ്, ഒരു വർഷം
6. ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്‌റ്റ് മാനേജ്‌മെന്റ്, ഒരു വർഷം
7. ഹെൽത്ത്, സേഫ്‌റ്റി, & എൻവയൺമെന്റ് മാനേജ്‌മെന്റ്, ഒരു വർഷം
8.കൺസ്ട്രക്‌ഷൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്,
ഒരു വർഷം ഓരോ കേന്ദ്രത്തിലെയും പ്രോഗ്രാമുകൾ, പൊതു എൻട്രൻസ് പരീക്ഷ, അപേക്ഷാരീതി എന്നിവയടക്കമുള്ള വിവരങ്ങൾ വെബ് സൈറ്റിൽ.
Content Summary : National Institute of Construction Management and Research