ADVERTISEMENT

ഗ്രാമവികസന രംഗത്ത് പ്രഫഷനൽ മാനേജ്‌മെന്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി പരിശീലനം നൽകിവരുന്ന ശ്രേഷ്‌ഠസ്‌ഥാപനമായ ‘ഇർമ’യിൽ (Institute of Rural Management Anand) പിജിഡിഎം (ആർഎം) പ്രവേശനത്തിനു ജനുവരി 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.irma.ac.in.

 

പിജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (റൂറൽ മാനേജ്‌മെന്റ് 2022-24) സിലക്‌ഷന്റെ ആദ്യഘട്ടത്തിന് CAT 2021 / XAT 2022 സ്കോർ ഉപയോഗിക്കും. കൂടാതെ, സിലക്‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷയും ഓൺലൈൻ / ഓഫ്‌ലൈൻ ഇന്റർവ്യൂവുമുണ്ട്.

 

50 % മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 45% മാർക്ക്. തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും. ബിരുദ പരീക്ഷ 2022 ജൂലൈ ഒന്നിനെങ്കിലും പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

 

അപേക്ഷാഫീ 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1000 രൂപ. ആകെ 240 സീറ്റ്. എൺപതോളം സ്കോളർഷിപ്പുകൾക്കായി 3 കോടിയിലേറെ രൂപ വകയിരുത്തിയിട്ടുണ്ട്. മാനേജ്മെന്റ് ക്വോട്ടയില്ല. എൻആർഐ വിഭാഗത്തിന്റെ വ്യവസ്ഥകൾ വ്യത്യസ്തമാണ്. വിശദാംശങ്ങൾക്കു സൈറ്റ് നോക്കാം. യോഗ്യത നേടുന്നവർക്കെല്ലാം നല്ല ജോലി കിട്ടിവരുന്ന ചരിത്രമാണ് ഇർമയുടേത്.

 

Content Summary: Institute of Rural Management Anand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com